പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ചെന്താമരക്ക് ശിക്ഷ വിധിക്കുന്നത്.
തങ്ങളുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ചെന്താമരക്ക് വധശിക്ഷ നല്‍കണമെന്ന് സുധാകരന്റെയും സജിതയുടേയും മക്കള്‍ പറഞ്ഞു. ചെന്താമര പുറത്തിറങ്ങിയാല്‍ ഭയമാണെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊലീസും കൂടെ നിന്നുവെന്ന് സുധാകരന്റേയും സജിതയുടേയും മക്കളായ അതുല്യയും അഖിലയും പറഞ്ഞു.
2019 ഓഗസ്റ്റ് 31ന് ചെന്താമരയുടെ ഭാര്യ വീട് വിട്ടുപോകാന്‍ കാരണം സജിതയാണെന്ന് തെറ്റിദ്ധരിച്ചാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് പോലീസ് കസ്റ്റഡിയിലായ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനേയും അമ്മ ലക്ഷ്മിയയേയും 2025 ജനുവരി 27നു രാവിലെ വീടിനു മുമ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലാണ് ഇന്ന് ശിക്ഷാവിധി പറയാനിരിക്കുന്നത്.





