Kerala News Politics

കനത്ത വെയിലിലും മാനന്തവാടി നഗരത്തിൽ പ്രചാരണ ചൂടിൽ ശ്യാം രാജ്

മാനന്തവാടി: കനത്ത ചൂടിനെ അവഗണിച്ച് എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ് മാനന്തവാടി നഗരത്തിൽ പ്രചാരണം നടത്തി. രാവിലെ 10 മണിക്ക് ബസ്റ്റാൻഡ്  പരിസരത്തുനിന്നാണ് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് പ്രചാരണം തുടങ്ങിയത്. നഗരത്തിലെ എല്ലാ കടകളിലും സ്ഥാപനങ്ങളിലും ശ്യം രാജ് വോട്ട് അഭ്യർത്ഥനയുമായി എത്തി. നഗരത്തിലെത്തിയ ഓരോ വ്യക്തികളെയും കണ്ട് മാനന്തവാടിയുടെ വികസനത്തിനായി വോട്ട് അഭ്യർത്ഥിച്ചു. ജനങ്ങളോട് മാനന്തവാടിയുടെ വികസന കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പലരും മെഡിക്കൽ കോളേജിൻ്റെ മന്ദഗതിയിലുള്ള പ്രവർത്തനത്തെക്കുറിച്ച് സ്ഥാനാർത്ഥിയോട് വിശദീകരിച്ചു. ബസ്സ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രചാരണം മിന്നുമണി ജംഗ്ഷനിൽ സമാപിച്ചു. മൂന്നു മണിക്കൂറിലേറെ നഗരത്തിലെത്തിയ ആളുകളെ നേരിൽ കണ്ട് സംസാരിക്കുകയും ചെയ്തു ശ്യാം.

ഇതിനുശേഷം  വയനാട് സ്കിൽ പാർക്കിൽ എത്തിയ  എൻഡിഎ സ്ഥാനാർഥി പി ശ്യാം രാജ് സ്കിൽ പർക്കിലെ വിദ്യാർത്ഥികളുമായി സംസാരിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയ ശ്യം വോട്ട് അഭ്യർത്ഥിച്ച ശേഷം ചുണ്ടക്കുന്ന് ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്തു. ഉച്ചക്കുശേഷം പനമരം ടൗണിൽ എത്തിയ ശ്യാം പനമരത്ത്  വ്യാപാര സ്ഥാപനങ്ങളിലും വ്യക്തികളെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥിയോടൊപ്പം മാനന്തവാടി മണ്ഡലം പ്രസിഡണ്ട് സുമാ രാമൻ, മേഖലാ പ്രസിഡണ്ട് പുനത്തിൽ രാജൻ, കൂവണ വിജയൻ, ശിവദാസൻ മാസ്റ്റർ, നിതീഷ് ലോകനാഥ്,  പനമരം മണ്ഡലം പ്രസിഡണ്ട് ശശി കരിമ്പിൽ, ജികെ മാധവൻ, ബിനു ചേരിമൽ എന്നിവർ ടൗൺ പ്രചാരണത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *