Kerala News Politics

യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ മുസ്ലിം ലീഗ് നോമിനി: പി ശ്യാംരാജ്

മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ മുസ്ലിം ലീഗ് നോമിനിയാണെന്ന് എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്.
കോൺഗ്രസ് വെറും കളിപ്പാവ മാത്രമാണ്. തീരുമാനങ്ങൾ കൈക്കൊള്ളുന്നത് മുസ്ലിം ലീഗാണ്.  ഉഷ വിജയൻ വിജയിച്ചാൽ ഗുണം ലഭിക്കുന്നത്  മുസ്ലിം ലീഗ്കാർക്ക് മാത്രമായിരിക്കും. ഇതിൽ സാധാരണക്കാർക്ക് ഒരു പ്രയോജനവും ലഭിക്കില്ലെന്ന്  മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ് ആരോപിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ഉഷാ വിജയൻ ആദ്യം സന്ദർശനം നടത്തിയത്  പള്ളി ഇമാമിനെയാണ്.  പട്ടികവർഗ്ഗ സംവരണത്തിൽ മത്സരിച്ചിട്ട് പോലും മണ്ഡലത്തിൽ നിരവധി ഗോത്ര തറവാടുകളും മൂപ്പന്മാരും ഉണ്ടായിട്ടും അവരെ കാണാനോ ആശിർവാദം വാങ്ങാനോ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സമയമില്ല. ജയിച്ചു കഴിഞ്ഞാൽ മുസ്ലിം ലീഗിൻ്റെ കളിപ്പാവ മാത്രമായിരിക്കും ഉഷാ വിജയൻ എന്നതാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത്. സാധാരണക്കാർക്കും ഗോത്ര ജനതയ്ക്കും ഇവരെക്കൊണ്ട് യാതൊരു പ്രയോജനം ഉണ്ടാകില്ലെന്ന് ഇതോടെ മനസിലാക്കാമെന്നും  ശ്യം രാജ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *