കേരള നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. വൈകീട്ട് മൂന്ന് മണിയോടെ സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചത്. പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ വിഡി സതീശന്‍, തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ്, പാല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാര്‍ത്ഥി മേജര്‍ രവി, സുല്‍ത്താന്‍ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണന്‍ എന്നിവർ പത്രിക സമർപ്പിച്ചു.
നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്‍, ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ ബി ഗോപാലകൃഷ്ണന്‍, കൊടുവള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിറോസ്, തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍, മാനന്തവാടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി ശ്യാം രാജ്, ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ എന്നിവരും പത്രിക നല്‍കി.
നാളെയാണ് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. മാര്‍ച്ച് 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനും അവസരമുണ്ട്





