India News Politics

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് എതിരെ ബിജെപി രംഗത്ത്. വിദ്യാർത്ഥികളുടെ ആശങ്കയും വേദനയും രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.

ബിജെപി ദേശീയ മീഡിയ സഹ ചുമതലയുള്ള സഞ്ജയ് മയൂഖ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ അത്യന്തം ദൗർഭാഗ്യകരവും രാഷ്ട്രീയ ലാക്കിനുവേണ്ടി ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.

നീറ്റ് വിവാദവുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

“വിദ്യാർത്ഥികളുടെ വേദനയും ആശങ്കയും മുതലെടുക്കേണ്ട സമയമല്ല ഇത്. ചെറുകിട രാഷ്ട്രീയം അവസാനിപ്പിച്ച് ആദ്യം ആത്മപരിശോധന നടത്തണം,” സഞ്ജയ് മയൂഖ് പറഞ്ഞു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ രാജ്യത്തുടനീളം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക ഉയർത്തുന്നതിനിടെയാണ് ബിജെപി-കോൺഗ്രസ് വാക്കേറ്റം ശക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *