മാനന്തവാടി: പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലമായിട്ടു പോലും മന്ത്രിയുടെ പഞ്ചായത്തിലുള്ള ഗോത്രജനതയ്ക്ക് താമസിക്കാൻ പാർപ്പിടമോ കുടിവെള്ളമോ ഇല്ലാത്ത സാഹചര്യമാണെന്ന് എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്. സർക്കാരിൻ്റെ പോരായ്മകൾ മറച്ചുവെക്കാൻ ഉന്നതി എന്ന് പേരുമാറ്റിയാൽ മാത്രം ആകില്ലെന്ന് ശ്യാം പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിൽ തന്നെ നിരവധി സ്ഥലങ്ങളിൽ ഗോത്ര ജനത ജീവിക്കുന്നത് വളരെ ദുരിത അവസ്ഥയിലാണ്. പലർക്കും കുടിവെള്ളമില്ല, വീടില്ല, വീടിന് പകരം പ്ലാസ്റ്റിക് കൂരയിലാണ് താമസം. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ശൗചാലയം ഇല്ലെന്നും ശ്യാം രാജ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പല ജനക്ഷേമ പദ്ധതികളും ഇന്നും ഗോത്ര ഗ്രാമങ്ങളിൽ നടപ്പാക്കിയിട്ടില്ല. ഇടതനും യുഡിഎഫും നടത്തുന്ന കപട രാഷ്ട്രീയ പ്രവർത്തനത്തെ മാനന്തവാടിയിലെ ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടുമെന്നും പി ശ്യം രാജ് വിശദീകരിച്ചു.





