Kerala News Politics

ട്രെയിനിന് കല്ലെറിയുന്നവരെ പൂട്ടാന്‍ കര്‍ശന നിയമം കൊണ്ടുവരും: സുരേഷ് ഗോപി


ട്രെയിനിന് നേരെ കല്ലെറിഞ്ഞ് അതിക്രമം കാണിക്കുന്നവരെ പൂട്ടാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന വിദ്യാര്‍ത്ഥിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വിദ്യാര്‍ത്ഥിക്ക് ധനസഹായം നല്‍കുന്ന കാര്യത്തെ കുറിച്ച് പറയാനാകില്ലെന്നും എന്നാല്‍ കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ വിരിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *