ഇത്തവണയും കേരളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തുണക്കുമോ അതോ കോണ്‍ഗ്രസ് വിജയം കൈയ്യാളുമോ അതോ കേരളത്തില്‍ താമര വിരിയുമോ എന്നെല്ലാം ഇന്നറിയം. കേരളം ആരുടെ കൂടെയാണെന്ന് നിര്‍ണയിക്കാവുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ ആരെല്ലാം വിജയിക്കുമെന്ന് അടുത്ത മണിക്കൂറുകളില്‍ തന്നെ അറിയാം. എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമോ അതോ കോണ്‍ഗ്രസ് നയിക്കുമോ അല്ലെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വരുമോ എന്നെല്ലാം അറിയാന്‍ കേരള ജനത കാത്തിരിക്കുകയാണ്.30,945 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു Read More…
Tag: kerala elections
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നാളെ
കേരള നിയമസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം നാളെ വൈകീട്ട് 6 മണിക്ക് അവസാനിക്കും. തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വതന്ത്രവും നീതിപൂര്‍ണവും സത്യസന്ധവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി വോട്ടെടുപ്പ് ദിവസത്തിന്റെ രണ്ട് ദിവസം മുമ്പാണ് പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ടത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126 പ്രകാരമാണ് ഇത്തരത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പായി പൊതുയോഗങ്ങളും മറ്റും സംഘടിപ്പിക്കാനോ അതില്‍ പങ്കു കൊള്ളാനോ പാടില്ലെന്ന നിയമം വന്നത്. വോട്ടര്‍മാരെ ഭയചകിതരാക്കാതെ അവര്‍ക്ക് Read More…
കേന്ദ്ര സഹ മന്ത്രി ദുർഗ്ഗാ ദാസ് ഉയ്ഗേ നാളെ മാനന്തവാടിയിൽ എത്തും ആവേശത്തിൽ എൻഡിഎ ക്യാമ്പ്
മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കേന്ദ്ര പട്ടികവർഗ്ഗ സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയ്ഗേ നാളെ മാനന്തവാടിയിൽ എത്തും. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയശേഷം ഹെലികോപ്റ്ററിൽ രാവിലെ 8.20ന് ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങും. ഇതിനുശേഷം കേന്ദ്രമന്ത്രി മാനന്തവാടി ഹോട്ടൽ ബ്രഹ്മഗിരിയിൽ രാവിലെ 9 മണിക്ക് വിവിധ ഗോത്ര നേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുക്കും. വയനാട്ടിലെ ഗോത്ര ജനത നേരിടുന്ന പ്രശ്നങ്ങളടക്കം ചർച്ച ചെയ്യും. മാനന്തവാടി ഗാന്ധി പാർക്കിൽ Read More…
എടവകയിൽ ആവേശമായി ശ്യാം രാജ് പരാതികൾ കണ്ടും കേട്ടും യാത്ര
മാനന്തവാടി: എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി പി ശ്യാം രാജിൻ്റെ എടവക പഞ്ചായത്തിൽ നടത്തിയ സ്ഥാനാർത്ഥി പര്യടനത്തിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്പ്. രാവിലെ കമ്മനയിൽ നിന്ന് ആരംഭിച്ച പര്യടനം ദ്വാരക, തോണിച്ചാൽ, അംബേദ്കർ 2/4, കല്ലോടി, മൂളിത്തോട്, ഒരപ്പ് എള്ളുമന്നം എന്നീ സ്ഥലങ്ങളിലൂടെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി പാണ്ടിക്കടവിൽ സമാപിച്ചു. ജനകീയ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി ജനകീയ പ്രശ്നങ്ങളിൽ ഇടപെടും എന്ന് ഉറപ്പും നൽകിയാണ് ശ്യാം രാജിൻ്റെ പര്യടനം മുന്നേറുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം; ജനങ്ങളിലേക്കിറങ്ങി ചെന്ന് അഡ്വ കെകെ അനീഷ് കുമാർ
കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണ യാത്രകളിലാണ് സ്ഥാനാർത്ഥികൾ. തെരഞ്ഞെടുപ്പിലേക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴിപ്പിച്ചിരിക്കുകയാണ് വിവിധ പാർട്ടികളിലെ സ്ഥാനാർത്ഥികൾ. ഇന്ന് മണലൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ കെ കെ അനീഷ് കുമാർ കേച്ചേരി പഞ്ചായത്തിലാണ് വോട്ടഭ്യർത്ഥിക്കാനെത്തിയത്. ജനങ്ങളോട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങളിൽ നടപടി ഉണ്ടാകുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്കും വീഡിയോകള്‍ക്കും മുന്‍കൂര്‍ അനുമതി നേടണം: കോഴിക്കോട് ജില്ലാ കളക്ടർ
കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും സാമൂഹിക മാധ്യമങ്ങളില്‍ നല്‍കുന്ന പ്രചാരണ വിഡിയോകള്‍ക്കും രാഷ്ട്രീയ പരസ്യങ്ങള്‍ക്കും ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) യില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. എഐ നിര്‍മിത വീഡിയോകള്‍, എഡിറ്റഡ് വീഡിയോകള്‍, രാഷ്ട്രീയ പരസ്യങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. എംസിഎംസി സര്‍ട്ടിഫിക്കേഷനില്ലാതെ പ്രസിദ്ധീകരിക്കുന്ന ഇത്തരം പ്രചാരണ ക്രിയേറ്റീവുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും Read More…
പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ഏപ്രിൽ 1 മുതൽ
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിനായി ഫോം 12 മുഖേന തപാല്‍ വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏപ്രിൽ ഒന്ന് മുതല്‍ ഏഴ് വരെ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിനായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. പോളിങ് ഡ്യൂട്ടിയില്ലാത്ത, മറ്റു തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ഫോം 12 മുഖേന അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഡെസിഗ്‌നേറ്റഡ് Read More…
ഇടതുപക്ഷം ഹൃദയപക്ഷം: ആരുടെ ഹൃദയത്തിലാണ് ഇന്ന് ഈ പക്ഷം?
സത്യൻ തെരുവോത്ത് മനുഷ്യപുരോഗതിയുടെ ചരിത്രവഴികളിൽ അടിച്ചമർത്തപ്പെട്ടവൻ്റെയും പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെയും ആശാകേന്ദ്രമായാണ് ഇടതുപക്ഷം അടയാളപ്പെടുത്തപ്പെട്ടത്. “ഇടതുപക്ഷം ഹൃദയപക്ഷം” എന്ന മുദ്രാവാക്യം കേവലം ഒരു തിരഞ്ഞെടുപ്പ് വാചകമായിരുന്നില്ല; മറിച്ച് അത് സാധാരണക്കാരൻ്റെ നോവും കിനാവും നെഞ്ചേറ്റുന്ന ഒരു രാഷ്ട്രീയ ദർശനത്തിൻ്റെ പ്രഖ്യാപനമായിരുന്നു. എന്നാൽ കാലം മാറി, കോലവും മാറി. ഇന്ന് ഈ ഹൃദയപക്ഷം ആരുടെ ഹൃദയതാളത്തിനൊപ്പമാണ് ചലിക്കുന്നത് എന്ന ചോദ്യം സാംസ്കാരിക കേരളത്തിലും ആഗോള രാഷ്ട്രീയത്തിലും ഒരുപോലെ പ്രസക്തമാകുന്നു. വിപ്ലവത്തിൻ്റെ വീരഗാഥകൾ പാടിയിരുന്നവർ ഇന്ന് അധികാരത്തിൻ്റെ ശീതളച്ഛായയിൽ ആരുടെയൊക്കെ താല്പര്യ സംരക്ഷകരായി Read More…
ഗുജറാത്ത് വികസനം: കൊയിലാണ്ടിയിലെ ‘ഇടത് കണ്ണട’ വെച്ച് നോക്കുമ്പോൾ കാണാത്ത സത്യങ്ങൾ
കൊയിലാണ്ടിയിൽ നിന്നും ഗുജറാത്ത് സന്ദർശിക്കാൻ പോയ പൊയിൽക്കാവ് യു പിയിലെ ചില ഇടത് റിട്ടേർഡ് അദ്ധ്യാപകരിൽ മുർളീധരൻ – ടി പി ഗുജറാത്തിനെ അവഹേളിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വസ്തുതകളെ ബോധപൂർവ്വം വളച്ചൊടിക്കാനും രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുമുള്ള ശ്രമമാണെന്ന് പറയാതെ വയ്യ. എപ്പോഴും നെഗറ്റീവ് വശങ്ങൾ മാത്രം ചികഞ്ഞെടുക്കുക എന്ന ഇടതുപക്ഷ സ്വഭാവത്തിൻ്റെ തുടർച്ച മാത്രമാണിത്. വികസനത്തെയോ പുരോഗതിയെയോ ഉൾക്കൊള്ളാൻ കഴിയാത്ത ഇത്തരം മനോഭാവം കൊടിയുടെ നിറം നോക്കി മാത്രം കാര്യങ്ങളെ വിലയിരുത്തുന്നതിൻ്റെ ഫലമാണ്. കഴിഞ്ഞ Read More…
നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും (ഇ.വി.എം) വിവിപാറ്റിൻ്റെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിൻ്റെ ചേംബറില്‍ ഓരോ മണ്ഡലങ്ങള്‍ തിരിച്ചാണ് റാന്‍ഡമൈസേഷന്‍ നടന്നത്. തിരഞ്ഞെടുപ്പ് കമീഷൻ്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം മാനേജ്മെൻ്റ് സിസ്റ്റം 2.0 മുഖേനയാണ് റാന്‍ഡമൈസേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 19ന് നടന്നിരുന്നു. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായ ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളുടെ 15 ശതമാനവും വിവിപാറ്റ് മെഷീന്റെ Read More…








