Kerala News Politics

കേരളം ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം


ഇത്തവണയും കേരളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തുണക്കുമോ അതോ കോണ്‍ഗ്രസ് വിജയം കൈയ്യാളുമോ അതോ കേരളത്തില്‍ താമര വിരിയുമോ എന്നെല്ലാം ഇന്നറിയം. കേരളം ആരുടെ കൂടെയാണെന്ന് നിര്‍ണയിക്കാവുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ ആരെല്ലാം വിജയിക്കുമെന്ന് അടുത്ത മണിക്കൂറുകളില്‍ തന്നെ അറിയാം. എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമോ അതോ കോണ്‍ഗ്രസ് നയിക്കുമോ അല്ലെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വരുമോ എന്നെല്ലാം അറിയാന്‍ കേരള ജനത കാത്തിരിക്കുകയാണ്.
30,945 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ പോളിംഗ് ശതമാനം.

ഏപ്രില്‍ 29ന് പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളിലും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് എല്‍ഡിഎഫ് ആണയിട്ട് പറയുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അട്ടിമറിക്കുമോ എന്നെല്ലാം ഉച്ചക്ക് മുമ്പായി തന്നെ അറിയാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *