India News

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ജന്മദിനാശംസകള്‍ നേർന്ന് പ്രധാനമന്ത്രി

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകള്‍ നേര്‍ന്നു.

‘വികസിത ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഉപരാഷ്ട്രപതി നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പാര്‍ലമെൻ്ററി നടപടികളുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും ഉയര്‍ത്തുന്നതിനുള്ള അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രരും പിന്നാക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്ന സമഗ്ര വികസനത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ ആത്മാര്‍ത്ഥതയും പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സമര്‍പ്പണബോധം, കൃത്യത, വ്യക്തമായ ലക്ഷ്യം എന്നിവയാല്‍ നയിക്കപ്പെടുന്ന പൊതുജീവിതം തുടരാന്‍ ആരോഗ്യവും ദീര്‍ഘായുസ്സും അദ്ദേഹത്തിന് ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *