രാജ്യത്ത് നക്സലിസം 2026 മാർച്ച് 31ന് മുമ്പ് പൂര്‍ണമായും ഇല്ലാതാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സുരക്ഷാസേനയുടെ ധൈര്യവും വീര്യവും പരമോന്നത ത്യാഗവുമാണ് ഈ ഉദ്യമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ജാഗ്ദൽപുരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അമിത് ഷായുടെ പ്രതികരണം. “നക്സൽ വിമുക്ത ഇന്ത്യ” ദൗത്യത്തിലെ ചില ദിവസങ്ങൾ ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ഡിസംബർ 13ന് ബിജെപി സർക്കാർ ഛത്തീസ്ഗഡിൽ അധികാരത്തിലെത്തിയതോടെയാണ് നക്സലിസത്തിനെതിരായ നിർണായക പോരാട്ടം ശക്തമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
2024 ഓഗസ്റ്റ് 24ന് വിവിധ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗം ചേർന്ന് 2026 മാർച്ച് 31നകം രാജ്യം നക്സൽ വിമുക്തമാക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നുവെന്നും അത് സഫലമാക്കിയതിന് പിന്നിൽ സുരക്ഷസേനയുടെ കഴിവാണെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.





