Business Economy India Kerala News

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ ഉണ്ടായിരുന്ന വിലയേക്കാൾ ഗ്രാമിന് 75 രൂപയാണ് വർധിച്ചത്.

ഇന്നത്തെ നിരക്കുകൾ പ്രകാരം 916 ഹാൾമാർക്ക് സ്വർണം ഗ്രാമിന് 14,395 രൂപയായി. എട്ട് ഗ്രാം (ഒരു പവൻ) സ്വർണത്തിന് 1,15,160 രൂപയാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 11,890 രൂപയാണ്. എട്ട് ഗ്രാമിന് 95,120 രൂപയാണ് നിരക്ക്.

അതേസമയം വെള്ളിവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും എട്ട് ഗ്രാമിന് 2,280 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും നിക്ഷേപകരുടെ പ്രവണതകളുമാണ് ആഭ്യന്തര വിപണിയിലെ സ്വർണ-വെള്ളി വിലയിൽ സ്വാധീനം ചെലുത്തുന്നതെന്ന് വ്യാപാരികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *