കേരള നിയമസഭ തെരഞ്ഞെടുപ്പ് നാളെ നടക്കും. വോട്ട് രേഖപ്പെടുത്തുന്നതിനായി ജനങ്ങൾ കൈവശം വെക്കേണ്ടുന്ന തിരിച്ചറിയൽ രേഖകൾ താഴെ പറയുന്നവയാണ്.
- വോട്ടർ ഐഡി കാർഡ്
- ആധാർ കാർഡ്
- ഇന്ത്യൻ പാസ്പോർട്ട്
- പാൻ കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- ഫോട്ടോ പതിപ്പിച്ച പെൻഷൻ രേഖ
- തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്
- ബാങ്ക്/ പോസ്റ്റ് ഓഫീസ് ഫോട്ടോ പാസ്ബുക്ക്
- സർക്കാർ/ പൊതുമേഖല ജീവനക്കാരുടെ ഐഡി കാർഡ്
- ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്/ ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ്
- എൻപിആർ സ്മാർട്ട് കാർഡ്
- എംപി/എംഎൽഎ/എംഎൽസി ഔദ്യോഗിക ഐഡി കാർഡ്
ഇവയിൽ ഏതങ്കിലും ഒന്നിൻ്റെ ഒറിജിനൽ രേഖയാണ് ഹാജരാക്കേണ്ടത്.





