Kerala News Politics

കേരളം നാളെ പോളിങ് ബൂത്തിലേക്ക്

കേരള ജനത നാളെ തെരഞ്ഞെടുപ്പിനെ നേരിടാൻ പോളിങ് ബൂത്തിലെത്തും. കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് നാളെ രാവിലെ 7 മണി മുതൽ ആരംഭിക്കും.

ഇരിങ്ങാലക്കുട എൽഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം രാവിലെ 9 മണിക്ക് ബൂത്ത് 107 ബോയ്സ് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തും.

തൃശൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ രാവിലെ 7മണിക്ക് ഹരിശ്രീ സ്കൂൾ പുങ്കുന്നം പോളിംഗ് സ്റ്റേഷനിലെത്തിയാണ് വോട്ട് രേഖപ്പെടുത്തുക.

ഒല്ലൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജോയ്‌ തോമസ് രാവിലെ 9.30 ന്
196 ബൂത്ത് നമ്പർ വല്ലൂർ എസ് ടി കോളനി സാംസ്കാരിക നിലയത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.

കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാവിലെ ഏഴ് മണിക്ക് പോളിംഗ് സ്റ്റേഷൻ 205 ബൂത്ത് കളമശ്ശേരിയിലാണ് തൻ്റെ സമ്മതിദാന അവകാശം വിനിയോഗിക്കുക.

ഗുരുവായൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ബി ഗോപാലകൃഷ്ണൻ രാവിലെ പോളിംഗ് സ്റ്റേഷൻ എംടിഐ ചെമ്പൂക്കാവിലെ ബൂത്ത് നമ്പർ 132ൽ വോട്ട് രേഖപ്പെടുത്തും

കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അതുല്യ ഘോഷ് വെട്ടിയാട്ടിൽ കഴിമ്പ്രം വിപിഎംഎസ്എൻഡിപി എച്ച്എസ്എസ് ബൂത്ത്‌ നമ്പർ -191ലാണ് വോട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *