തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.
ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരമാണ് വിവാഹം നടക്കുക. വൈകിട്ടാണ് ക്രിസ്ത്യൻ മതാചാരപ്രകാരമുള്ള വിവാഹം. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുള്ള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക.
15 വര്‍ഷമായുള്ള ബന്ധമാണ് കീർത്തിയുടേയും ആന്റണിയുടേയും. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇത് പങ്കുവച്ചത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്.





