ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ആഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബർ 13ന് 320 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം സജ്ജീകരണമൊരുക്കും. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിക്കാൻ ജില്ലാ പോലീസ് Read More…
Tag: marriage
ഗുരുവായൂരിൽ ആഗസ്റ്റ് 23, ആഗസ്റ്റ് 30 തീയതികളിൽ മുന്നൂറിലേറെ വിവാഹങ്ങൾ: ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണം
ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 377 ഉം ആഗസ്റ്റ് 30 ന് 295 ഉം വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30 Read More…
വിവാഹം: പവിത്രമായ ആത്മബന്ധമോ അതോ വർണ്ണപ്പകിട്ടുള്ള കച്ചവടമോ?
മനുഷ്യജീവിതത്തിലെ ഏറ്റവും പവിത്രവും അർത്ഥപൂർണ്ണവുമായ ചടങ്ങുകളിൽ ഒന്നാണ് വിവാഹം. രണ്ട് വ്യക്തികൾ തമ്മിലുള്ള ശാരീരികമായ ഒന്നിക്കൽ എന്നതിലുപരി, രണ്ട് ആത്മാക്കൾ തമ്മിലുള്ള പവിത്രമായ ഉടമ്പടിയായാണ് ഭാരതീയ സംസ്കാരം വിവാഹത്തെ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ കാലം മാറിയതോടെ വിവാഹമെന്ന സങ്കല്പം വെറും ആഘോഷങ്ങളിലേക്കും ആഡംബരങ്ങളിലേക്കും മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നത് ഖേദകരമായ വസ്തുതയാണ്. വിവാഹത്തിൻ്റെ ആദ്ധ്യാത്മികതയ്ക്കും ആചാരങ്ങൾക്കും നൽകിയിരുന്ന പ്രാധാന്യം ഇന്ന് വെറും പുറംമോടികൾക്കും കച്ചവട താല്പര്യങ്ങൾക്കും വഴിമാറിക്കൊടുത്തിരിക്കുന്നു. ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇന്ന് കണ്ടുവരുന്ന ‘ഹൽദി’ (മഞ്ഞ Read More…
കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് മാംഗല്യം; തിരുവനന്തപുരത്ത് മുഹമ്മദ് ഫർമാനുമായി വിവാഹം
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ മൊണാലിസ ഭോസ്ലെയും മുഹമ്മദ് ഫർമാനും വിവാഹിതരായി. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാട്ടുകാരുടെ സാന്നിധ്യത്തിൽ പൂജാരി നൽകിയ താലിയും കുങ്കുമവും ചാർത്തി ഫർമാൻ മൊണാലിസയെ ജീവിതസഖിയാക്കി. വിവാഹത്തിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എംപി എ എ റഹിം എന്നിവർ സാക്ഷികളായി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും അഭിനേതാക്കളാണ്. ഇരുവരും ആറുമാസമായി Read More…
ഗുരുവായൂരിൽ ഇന്ന് 262ലേറെ വിവാഹങ്ങൾ
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (ജനുവരി 25 ഞായറാഴ്ച) 262 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കും..ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. സമയബന്ധിതമായി പൂർത്തിയാക്കാൻ ഇന്ന് പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്.. ക്ഷേത്രംകിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം Read More…
ഗുരുവായൂരിൽ ജനുവരി 25 ന് 245ലേറെ വിവാഹങ്ങൾ: പ്രത്യേക ക്രമീകരണം ഒരുക്കും
ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 25 ഞായറാഴ്ച 245 വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ Read More…
ഫെബ്രുവരി 2ന് ഗുരുവായൂരിൽ കല്യാണ മേളം: ദർശനത്തിനും താലികെട്ടിനും ദേവസ്വത്തിന്റെ പ്രത്യേക ക്രമീകരണം
ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 2 (ഞായർ) രാവിലെ 5 മുതൽ കല്യാണ ചടങ്ങുകൾ ആരംഭിക്കും. വിവാഹ ബുക്കിങ്ങ് 200 കടന്നതിനെ തുടർന്ന് ദേവസ്വം ദർശനത്തിനും താലികെട്ട് ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നു. പൊതു അവധി ദിനമായതിനാൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ക്ഷേത്ര ദർശനം സുഗമമാക്കുകയും വിവാഹ ചടങ്ങുകൾ സമയബന്ധിതമായി നടത്തുകയും ചെയ്യും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കി, ക്ഷേത്രം കോയ്മമാരെ അധികമായി നിയോഗിക്കുമെന്ന് ദേവസ്വം അറിയിച്ചു. വിവാഹ സംഘം ക്ഷേത്രത്തിലെ തെക്കേ നടയിലെ പട്ടർ കുളത്തിനടുത്തുള്ള റിസപ്ഷൻ കൗണ്ടറിൽ Read More…
ഗുരുവായൂരിൽ മകരമാസ മാംഗല്യ തിരക്ക്; ഇന്നലെ ദിവസം 229 വിവാഹങ്ങൾ
തൃശൂർ: മകരമാസ മാംഗല്യത്തിന്റെ തിരക്കിൽ ഗുരുവായൂർ അമ്പല നട . കണ്ണന്റെ സന്നിധിയിൽ മാത്രം 229 വിവാഹങ്ങളാണ് നടന്നത്, 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നുവെങ്കിലും 19 എണ്ണം റദ്ദായി.സെപ്റ്റംബർ മാസത്തിൽ 334 വിവാഹങ്ങൾ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ എണ്ണത്തിൽ വിവാഹങ്ങൾ ഒരേ ദിവസം നടക്കുന്നത്. 5 കല്യാണ മണ്ഡപങ്ങളാണ് ഇന്നലെ ഒരുക്കിയത്. വധു, വരന്മാർക്കും ബന്ധുക്കൾക്കും ഇരിക്കാൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് താത്കാലിക പന്തൽ ഒരുക്കി.രേഖകൾ പരിശോധിക്കുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി.വലിയ തിരക്കനുഭവപ്പെട്ടതോടെ Read More…
നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു ദീപ്തി കാരാട്ട്
നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചാണ് രാജേഷ് ദീപ്തിയുടെ കഴുത്തിൽ താലിചാർത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, സംഗീത് ചടങ്ങുകളെല്ലാം വൻ ആഘോഷമായിരുന്നു. സംഗീദ് ചടങ്ങിൽ താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ രാജേഷ് അപ്രതീക്ഷിതമായാണ് നടനാവുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. താന്‍ Read More…
താരസുന്ദരിക്ക് മാംഗല്യം: കീർത്തി സുരേഷും ആന്റണിയും വിവാഹിതായി
തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരമാണ് വിവാഹം നടക്കുക. വൈകിട്ടാണ് ക്രിസ്ത്യൻ മതാചാരപ്രകാരമുള്ള വിവാഹം. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുള്ള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക. 15 വര്‍ഷമായുള്ള ബന്ധമാണ് കീർത്തിയുടേയും ആന്റണിയുടേയും. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇത് പങ്കുവച്ചത്. Read More…









