Kerala News

ഗുരുവായൂരിൽ മകരമാസ മാംഗല്യ തിരക്ക്; ഇന്നലെ ദിവസം 229 വിവാഹങ്ങൾ

തൃശൂർ: മകരമാസ മാംഗല്യത്തിന്റെ തിരക്കിൽ ഗുരുവായൂർ അമ്പല നട . കണ്ണന്റെ സന്നിധിയിൽ മാത്രം 229 വിവാഹങ്ങളാണ് നടന്നത്, 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നുവെങ്കിലും 19 എണ്ണം റദ്ദായി.സെപ്റ്റംബർ മാസത്തിൽ 334 വിവാഹങ്ങൾ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ എണ്ണത്തിൽ വിവാഹങ്ങൾ ഒരേ ദിവസം നടക്കുന്നത്. 5 കല്യാണ മണ്ഡപങ്ങളാണ് ഇന്നലെ ഒരുക്കിയത്. വധു, വരന്മാർക്കും ബന്ധുക്കൾക്കും ഇരിക്കാൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് താത്കാലിക പന്തൽ ഒരുക്കി.
രേഖകൾ പരിശോധിക്കുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി.വലിയ തിരക്കനുഭവപ്പെട്ടതോടെ വധു, വരൻ അടുത്ത ബന്ധുക്കൾ, ഫോട്ടോ​ഗ്രാഫർമാർ എന്നിവരുൾപ്പെടെ ഒരു സംഘത്തിൽ 24 പേരായി നിജപ്പെടുത്തിയാണ് മണ്ഡപത്തിനു സമീപത്തേക്ക് പോകാൻ അനുവദിച്ചത്. ദർശനത്തിനുള്ള വരി വടക്കേ നടയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *