India News

ഹിമാചലിൽ കനത്തമഴ; 134 റോഡുകൾ അടച്ചു, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും കാരണം ഹിമാചൽ പ്രദേശിൽ 134 റോഡുകൾ അടച്ചു. ജൂലൈ 28 മുതൽ 30 വരെ സംസ്ഥാനത്തെ നാല് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചമ്പ, കാംഗ്ര, കിന്നൗർ, കുള്ളു, മണ്ടി, ഷിംല, സിർമൗർ ജില്ലകളിൽ ഞായറാഴ്ച രാവിലെ വരെ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള മേഖലകളിലും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ജൂൺ 30 മുതൽ ആരംഭിച്ച ഈ വർഷത്തെ മൺസൂൺ മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മൂലം ഹിമാചൽ പ്രദേശിൽ ഇതുവരെ 15 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *