നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്‌ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചാണ് രാജേഷ് ദീപ്തിയുടെ കഴുത്തിൽ താലിചാർത്തിയത്.
വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, സംഗീത് ചടങ്ങുകളെല്ലാം വൻ ആഘോഷമായിരുന്നു. സംഗീദ് ചടങ്ങിൽ താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ രാജേഷ് അപ്രതീക്ഷിതമായാണ് നടനാവുന്നത്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജേഷ് മാധവും ദീപ്തിയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍മാറില്‍ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ ദീപ്തി കാരാട്ട്. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു.