മാനന്തവാടി: പരസ്യപ്രചരണം അവസാനിച്ചുകൊണ്ടുള്ള കൊട്ടിക്കലാശത്തിലും ഉയരത്തിൽ തന്നെ ശ്യാം രാജ്. രണ്ട് മുന്നണികളിൽ നിന്നും വ്യത്യസ്തമായി ക്രൈനിൽ നിന്ന് ഉയരത്തിൽ ശ്യാം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. വൈകുന്നേരം നാലുമണിയോടെ എൽപി സ്കൂൾ പരിസരത്തു നിന്നുമാണ് പ്രചാരണ റാലി ആരംഭിച്ചത്. മാനന്തവാടി ഗാന്ധി പാർക്കിലെ പോസ്റ്റ് ഓഫീസ് റോഡിലായിരുന്നു എൻഡിഎക്ക് അനുവദിച്ചിട്ടുള്ള സ്ഥലം. നൂറുകണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിനായി എത്തിച്ചേർന്നത്. ഡിജെ മ്യൂസിക്കും വാദ്യ മേളങ്ങളും കൊട്ടിക്കലാശത്തിന് പ്രവർത്തകരിൽ ആവേശം ഉണർത്തി. സ്ഥാനാർത്ഥി ശ്യാം രാജിനോടൊപ്പം പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയാറ, മേഖലാ സഹപ്രവാരി പുനത്തിൽ രാജൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഖിൽ പ്രേം, കെ മോഹൻദാസ്, സുമാ രാമൻ എന്നിവർ പങ്കെടുത്തു.





