കേരള നിയമസഭ തിരഞ്ഞെടുപ്പിനിടെ വടക്കാഞ്ചേരിയില്‍ കള്ള വോട്ട് ചെയ്തുവെന്ന് പരാതി. വടക്കാഞ്ചേരി ഗേള്‍സ് സ്‌കൂളില്‍ 49 നമ്പര്‍ ബൂത്തിലാണ് കള്ള വോട്ട് പരാതി ഉയര്‍ന്നത്. രാവിലെ പാറപ്പറമ്പില്‍ സജീവ് എന്ന വ്യക്തി വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് തന്റെ പേരില്‍ പോസ്റ്റല്‍ വോട്ട് മുമ്പ് മറ്റാരോ ചെയ്തതായി അറിഞ്ഞത്. ഇതേ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വോട്ട് നിര്‍ത്തി വെക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.





