Business Economy India International News Politics

ഇന്ത്യ–ഇസ്രായേൽ ഉഭയകക്ഷി നിക്ഷേപ കരാർ പ്രാബല്യത്തിൽ; സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാകും

ന്യൂഡൽഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ കരാർ (Bilateral Investment Agreement – BIA) ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും നിക്ഷേപ ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നീക്കമായാണ് കരാറിനെ വിലയിരുത്തുന്നത്.

2025 സെപ്റ്റംബർ 8-ന് ന്യൂഡൽഹിയിൽ ഇന്ത്യാ സർക്കാരും ഇസ്രായേൽ സർക്കാരും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. നിക്ഷേപകർക്കും നിക്ഷേപങ്ങൾക്കും സുരക്ഷിതവും സുതാര്യവുമായ അന്തരീക്ഷം ലക്ഷ്യം വെക്കുന്നതാണ് പദ്ധതി.

നിക്ഷേപ സംരക്ഷണത്തിന് ശക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഈ കരാർ. പൊതുതാൽപര്യ നയങ്ങൾ നടപ്പാക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പരമാധികാര അവകാശം സംരക്ഷിക്കുന്ന തരത്തിലാണ് കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര നിക്ഷേപ നിയമത്തിലെ ആധുനിക തത്വങ്ങളും വികസിച്ചുവരുന്ന നിയമപരമായ സമീപനങ്ങളും കരാറിൽ പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അതിർത്തി കടന്നുള്ള നിക്ഷേപ പ്രവർത്തനങ്ങൾ വർധിക്കുമെന്നും സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാകുമെന്നും കേന്ദ്ര സർക്കാർ പ്രതീക്ഷക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *