Health Kerala News Politics

അറവ് മാലിന്യം, കണ്ണൂർ കോർപ്പറേഷൻ ഭരണാധിക്കാരികളുടെ കറവ പശു: ഒബിസി മോർച്ച

കണ്ണൂർ : തയ്യിൽ കടപ്പുറത്ത് അറവ് മാലിന്യം തള്ളുന്നതിന് ശാശ്വത പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് ഒ ബി സി മോർച്ച നോർത്ത് ജില്ലാ കമ്മിറ്റി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അറവ് മാലിന്യ പ്രശ്‌നം കോർപ്പറേഷൻ ഭരണാധികാരികൾ പരിഹരിക്കാത്തത് തങ്ങളുടെ പോക്കറ്റ് വീർപ്പിക്കുന്ന കറവ പശുവായതു കൊണ്ടാണെന്ന് അദേഹം പറഞ്ഞു.

ഒ.ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈബു മുഖ്യ പ്രഭാഷണം നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അറവ് ശാലകളിൽ നിന്ന് മാസപടി വാങ്ങുന്ന ഹെൽത്ത് ഇൻസ്പെകടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാവപ്പെട്ട മത്സ്യ തൊഴിലാളികൾ തിങ്ങി താമസിക്കന്ന കടപ്പുറത്തെ മാലിന്യ പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് ഒ ബി സി മോർച്ച നേതൃത്വം നൽകുമെന്ന് കെ. ഷൈബു പറഞ്ഞു.

ഒ ബി സി മോർച്ച നോർത്ത് ജില്ലാ പ്രസിഡണ്ട് പി.വി അരുണാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി. മഹേഷ്, ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ്, ജില്ലാ സെക്രട്ടറി കൃഷ്‌ണ പ്രഭ, മേഖല വൈസ് പ്രസിഡൻ്റ് രതീഷ് കളത്തിൽ, ഒ ബി സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ സുനിൽ, കൊയെലി പ്രകാശൻ, ജില്ലാ സെകട്ടറി അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *