കെ വൈ സി തട്ടിപ്പിൽ നിന്ന് ജനങ്ങളെ ബോധവത്ക്കരിക്കാനായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. “കെ വൈ സി പുതുക്കൂ, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും” എന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ? ഭയപ്പെടേണ്ട—ഇത് ഒരു തട്ടിപ്പാണ്! ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക എന്നാണ് ആർബിഐ ജനങ്ങളോട് നിർദേശിക്കുന്നത്.
പല തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ വഴിയാണ് ഇപ്പോൾ തട്ടിപ്പ് നടത്തുന്നത്. അതുകൊണ്ട് തന്നെ ജനങ്ങൾ എപ്പോഴും മൂന്ന് കാര്യങ്ങള്ർ ശ്രദ്ധിക്കണം. തിരക്കിട്ട് ഒന്നും ചെയ്യാതെ പറയുന്ന സന്ദേശമെന്താണെന്ന് മറ്റുള്ളവരോടും ബാങ്കിനോടും അന്വേഷിച്ച് മാത്രം ചെയ്യുക.
കെവൈസി പുതുക്കുന്നതിനായി ബാങ്കുകളോ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന ങ്ങളോ ഒരു തരത്തിലുമുള്ള ലിങ്കുകളും അയക്കാറില്ല എന്നതാണ് മനസിലാക്കേണ്ട രണ്ടാമത്തെ കാര്യം. പ്രവർത്തിക്കൂ: ഇത്തരം ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്, നിങ്ങളുടെ ഒ ടി പി, പിൻ, പാസ്‌വേഡ് എന്നിവ ആരുമായും പങ്കിടരുത്. ഇത്തരം സാഹചര്യം നേരിട്ടാൽ നിങ്ങളുടെ ബാങ്കുമായോ / ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനവുമായോ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: https://m.rbi.org.in/FinancialEducation/





