ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പേയ്‌മെൻ്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ യുണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ് (യുപിഐ) പത്താം വർഷത്തിലേക്ക്. 2016 ഓഗസ്റ്റ് 25ന് എൻപിസിഐ ആരംഭിച്ച യുപിഐ ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിന്റെ പ്രധാന ഘടകമായി മാറി. സർക്കാർ കണക്കുകൾ പ്രകാരം, 2016-17 സാമ്പത്തിക വർഷത്തിൽ 1.78 കോടി മാത്രമായിരുന്ന വാർഷിക യുപിഐ ഇടപാടുകൾ 2025-26ൽ 24,162 കോടിയിലധികമായി ഉയർന്നു. ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 13,000 മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. ഇടപാട് മൂല്യം 0.07 ലക്ഷം കോടി Read More…
Tag: RBI
കെ വൈ സി തട്ടിപ്പ് – ജാഗ്രത പാലിക്കൂ!!
കെ വൈ സി തട്ടിപ്പിൽ നിന്ന് ജനങ്ങളെ ബോധവത്ക്കരിക്കാനായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. “കെ വൈ സി പുതുക്കൂ, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും” എന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ? ഭയപ്പെടേണ്ട—ഇത് ഒരു തട്ടിപ്പാണ്! ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക എന്നാണ് ആർബിഐ ജനങ്ങളോട് നിർദേശിക്കുന്നത്. പല തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ വഴിയാണ് ഇപ്പോൾ തട്ടിപ്പ് നടത്തുന്നത്. അതുകൊണ്ട് തന്നെ ജനങ്ങൾ എപ്പോഴും മൂന്ന് കാര്യങ്ങള്ർ ശ്രദ്ധിക്കണം. തിരക്കിട്ട് ഒന്നും ചെയ്യാതെ Read More…
ചെറിയ ഡിജിറ്റൽ തട്ടിപ്പുകൾക്കും ഇനി നഷ്ടപരിഹാരം; 25,000 രൂപ വരെ നൽകാൻ ആർബിഐ തീരുമാനം
ന്യൂഡൽഹി: ചെറിയ തുകയുള്ള ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്കും ഇനി നഷ്ടപരിഹാരത്തിന് അർഹത ലഭിക്കും. ഇത്തരം കേസുകളിൽ പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാനുള്ള പുതിയ ചട്ടക്കൂട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചു. പണനയ അവലോകന ചർച്ചകൾക്ക് പിന്നാലെയാണ് ഈ നിർണായക തീരുമാനം പുറത്തുവിട്ടത്. ഡിജിറ്റൽ പേയ്‌മെന്റുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക നടപടികൾ പരിഗണിക്കുന്നതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തി ഒരു ചർച്ചാപത്രം ഉടൻ Read More…
എച്ച്ഡിഎഫ്‌സിക്ക് വന്‍ തുക പിഴ ചുമത്തി റിസര്‍വ് ബാങ്ക്
മുംബൈ: ബാങ്കിങ് വ്യവസ്ഥകള്‍ കാര്യക്ഷമായി പാലിച്ചില്ലെന്ന പേരില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. 91 ലക്ഷം രൂപ പിഴയാണ് ആര്‍ബിഐ ചുമത്തിയത്. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ആര്‍ബിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ ചില വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എച്ച്ഡിഎഫ്‌സി പരാജയപ്പെട്ടു. ‘ബാങ്കുകള്‍ സാമ്പത്തിക സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നതില്‍ അപകടസാധ്യതകളും പെരുമാറ്റച്ചട്ടവും പാലിച്ചില്ല. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനുമാണ് പിഴ ചുമത്തിയത് എന്ന് ആര്‍ബിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ Read More…
ബാങ്ക് വെബ് വിലാസങ്ങള്‍ ഇനി അവസാനിക്കുക ‘.bank.in’ ല്‍; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: ബാങ്കില്‍ നേരിട്ട് പോയി ഇടപാട് നടത്തുന്നതിന് പകരമായി ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് ഒട്ടുമിക്ക ആളുകളും മാറിയതോടെ തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. യഥാര്‍ഥ ലിങ്കും സന്ദേശവുമാണെന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകുന്ന നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ഇതനുസരിച്ച് എല്ലാ ബാങ്കുകളും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ‘.bank.in’ ഡൊമെയ്നിലേക്ക് മാറ്റണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഫിഷിംഗ് തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക, ഡിജിറ്റല്‍ Read More…
ഇനി വെള്ളി പണയംവച്ചും വായ്പ എടുക്കാം
ന്യൂഡല്‍ഹി: സ്വര്‍ണം പണയംവച്ച് വായ്പ എടുക്കുന്നത് സര്‍വസാധാരണമാണ്. ഇനി വെള്ളിയും പണയംവച്ച് വായ്പ എടുക്കാം. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ടതാണ്. സ്വര്‍ണം, വെള്ളി എന്നിവ പണയംവച്ച് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് സുതാര്യത കൊണ്ടുവരുന്നതിനും മതിയായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. നിലവില്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് വെള്ളി ഈടായി വാങ്ങി വായ്പ കൊടുക്കുന്നത്. ചില സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) Read More…
കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ രൂപ; പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിറ്റഴിച്ചത് 770 കോടി ഡോളര്‍
മുംബൈ: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് കനത്ത തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിയെ തുടര്‍ന്ന് വലിയ തോതില്‍ സമ്മര്‍ദ്ദം നേരിടുന്ന രൂപയെ പിടിച്ചുനിര്‍ത്താന്‍ ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് വിറ്റഴിച്ചത് 770 കോടി ഡോളര്‍. വിദേശ വിനിമയ വിപണിയിലാണ് ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചത്. സെപ്റ്റംബര്‍ 23 ന് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയായ 88.89ലേക്ക് ഇടിഞ്ഞിരുന്നു. റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിന്‍ അനുസരിച്ചാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് ഒരു Read More…
‘ഫോണ്‍പേ, ഗൂഗിള്‍പേ സേവനങ്ങള്‍ എന്നും സൗജന്യമായിരിക്കില്ല’; യുപിഐ ഇടപാടുകള്‍ക്ക് നിരക്കേര്‍പ്പെടുത്തുമെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ എപ്പോഴും സൗജന്യമായിരിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് വരുന്ന ചെലവ് ഉപേയാക്താക്കള്‍ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കില്ല, യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും’ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് Read More…
കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ബംപര്‍ സമ്മാനം: റെക്കോര്‍ഡ് ലാഭവിഹിതമായി ₹2.69 ലക്ഷം കോടി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) തീരുമാനം. കഴിഞ്ഞ വര്‍ഷം കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം അധിക തുകയാണ് ഇത്തവണ കൈമാറുന്നത്. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡാണ് ബംപര്‍ ലാഭവിഹിതം കൈമാറാന്‍ തീരുമാനിച്ചത്. ഇന്നലെ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷയതില്‍ കൂടിയ ആര്‍ബിഐ ആര്‍ബിഐ സെട്രല്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. കേന്ദ്രത്തിന് ധനക്കമ്മി Read More…
പ്രവാസികള്‍ പോയവര്‍ഷം അയച്ചത് 9.88 ലക്ഷം കോടി; കേരളം രണ്ടാംസ്ഥാനം, ഗള്‍ഫ് കുത്തക അവസാനിക്കുന്നു
തിരുവനന്തപുരം: ആഗോള സാമ്പത്തിക നില മെച്ചപ്പെട്ടതോടെ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ ഒഴുക്കില്‍ വൻ വര്‍ധന. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണമെത്തിയ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണ്, മഹാരാഷ്ട്രയാണ് ഒന്നാമത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് ആകെ പ്രവാസി പണമായി 9.88 ലക്ഷം കോടി രൂപ എത്തി. ഇതില്‍ കേരളത്തിന്റെ വിഹിതം 19.7 ശതമാനമായി ഉയര്‍ന്നു, 2020-21ല്‍ ഇത് 10.2 Read More…






