Kerala News Politics

തെരഞ്ഞെടുപ്പ്: എന്‍ഡിഎ പൂര്‍ണസജ്ജമെന്ന് പ്രശാന്ത് മലവയല്‍

കല്‍പ്പറ്റ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് വയനാട് ജില്ലയിൽ എൻഡിഎ പൂർണസജ്ജമെന്ന് എൻഡിഎ ചെയർമാൻ പ്രശാന്ത് മലവയൽ. തെരഞ്ഞെടുപ്പിൽ എന്‍ഡിഎ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് വര്‍ധിപ്പിക്കാനല്ല മറിച്ച് വിജയിക്കാനാണ് ഇത്തവണ എന്‍ഡിഎ മത്സരിക്കുന്നത്. പ്രവര്‍ത്തനത്തിന് വിവിധ മേഖലകളായി തിരിച്ചു നേതാക്കള്‍ക്ക് ചുമതല നല്‍കുകയും ഇന്‍ചാര്‍ജുമാര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഡിഎ വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയും ചെയ്തതോടെ പ്രചരണത്തില്‍ മുന്നണി ബഹുദൂരം മുന്നിലാണ്. നിലവില്‍ ജനകീയരും ശക്തരുമായ സ്ഥാനാർത്ഥികളെയാണ് മണ്ഡലത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ ജന സ്വീകാര്യതയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. അഴിമതി നടത്താന്‍ പരസ്പരം മത്സരിക്കുന്ന കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാല്‍ തന്നെ വികസനം മാത്രം മുന്നോട്ട് വെക്കുന്ന എന്‍ഡിഎക്കൊപ്പമാണ് വോട്ടര്‍മാരെന്നും പ്രശാന്ത് വിശദീകരിച്ചു. യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.സദാനന്ദന്‍, ടി.എം. സുബീഷ്, എം.പി. സുകുമാരന്‍, രാമചന്ദ്രന്‍ ആരോഡാ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *