തൃശ്ശൂർ: കേന്ദ്ര സർക്കാരിൻ്റെ അമൃത് ഫണ്ടിൽ നിന്ന് രണ്ടര കോടി ഉപയോഗിച്ച് നവീകരിച്ച കുളങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി റവന്യൂ മന്ത്രി രാജനെ നിശ്ചയിച്ചത് കടുത്ത പ്രോട്ടോകോൾ ലംഘനവും രാഷ്ട്രീയ അല്പത്തരവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ.സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിന് ശേഷം രണ്ടാം തവണയാണ് ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രോട്ടോകോൾ ലംഘനം നടത്തുന്നത്. പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രി പത്താം റാങ്കും സംസ്ഥാന മന്ത്രി 15-ാം റാങ്കും ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഗുരുവായൂർ മുനിസിപ്പാലിറ്റി Read More…
Tag: K k aneesh kumar
ചേലക്കരയിൽ ചരിത്ര മുന്നേറ്റം സാധ്യമാക്കിയ വോട്ടർമാർക്ക് നന്ദി – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ NDA യ്ക്ക് ചരിത്ര മുന്നേറ്റം സാധ്യമാക്കിയ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ . വിജയത്തോളം പോന്ന പ്രകടനമാണ് NDA സ്ഥാനാർത്ഥി കെ.ബാലകൃഷണൻ കാഴ്ചവെച്ചത്. UDF ന് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും LDF ന് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാളും വോട്ട് കുറഞ്ഞപ്പോൾ NDA യ്ക്ക് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാൾ 10000 വോട്ടും ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാൾ 5000 വോട്ടും വർദ്ദിപ്പിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കോൺഗ്രസ്സിൻ്റെ Read More…
പൂരം കലക്കിയത് ഇടതുപക്ഷം തന്നെ.പോലിസ് റിപ്പോർട്ട് ഗൂഡാലോചന മറച്ച് വെക്കാൻ – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൻ്റെ കുറ്റം പോലീസിൽ മാത്രം ചാർത്തി ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് അന്വേഷണ റിപ്പോർട്ടെന്ന് സംശയിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. പൂരം കലക്കിയത് ഇടത് പക്ഷത്തിൻ്റെ വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമാണ്. മന്ത്രിമാരായ രാജനും, കെ.രാധാകൃഷ്ണനും, ബിന്ദുവും, സിപിഐ നേതാവ് സുനിൽകുമാറും ഈ ഗൂഡാലോചനയിൽ പങ്കാളികളാണ്. അതിൻ്റെ വ്യക്തമായ തെളിവാണ് പൂരം കലക്കാൻ വേണ്ടി പോലീസ് രണ്ട് ദിവസം അഴിഞ്ഞാടിയപ്പോൾ ഇവരെല്ലാം ഒന്നിലും ഇടപെടാതെ എല്ലാത്തിനും മൗനാനുവാദം നൽകിയത്. Read More…




