Culture Economy Kerala News

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 6.21 കോടിരൂപ


ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 6,21,48,251 രൂപ. 1കിലോ 353ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. 13 കിലോഗ്രാം 245 ഗ്രാം വെള്ളിയാണ് ലഭിച്ചത് .
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 5ഉം നിരോധിച്ച ആയിരം രൂപയുടെ 13 നോട്ടും, അഞ്ഞൂറിൻ്റെ 17 കറൻസിയും ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 3,07,735രൂപയും, കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 26,196 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 73,131രൂപയും ലഭിച്ചു. ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 59,257 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 72,434 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,51,328 രൂപയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *