മെയ് 15 മുതൽ KSRTC ബസ്സുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കങ്ങൾക്കിടയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ അട്ടിമറിക്കുകയാണ് എന്ന് മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അനിൽകുമാർ.
KSRTC-യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം മുൻനിർത്തി തൃശൂർ സിറ്റി ജില്ലാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തൃശൂർ KSRTC ബസ്സുകളിൽ സൗജന്യയാത്ര നടത്തി.അധികാരക്കൊതി വെടിഞ്ഞ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും സ്ത്രീകളോട് നീതി കാട്ടാനും കോൺഗ്രസ് തയ്യാറാകണം. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പറഞ്ഞു. തൃശ്ശൂർ സിറ്റി ജില്ല മഹിളാമോർച്ച പ്രസിഡന്റ് ശീതൾ രാജ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി, വൈസ് പ്രസിഡന്റ് ഡോ വി ആതിര, സെക്രട്ടറി ജാൻസി എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ വിൻഷി അരുൺകുമാർ, പദ്മിനി ഷാജി, ഭാരവാഹികളായ രശ്മി ശ്രീഷോബ്, പ്രിയ അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.




