Kerala Politics

ബിജെപി പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തതിന് പിന്നിൽ ടി.എൻ പ്രതാപൻ – അഡ്വ കെ.കെ അനീഷ്കുമാർ.

തൃശ്ശൂർ: പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ വന്നവരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്ന പേരിൽ തനിക്കും ബിജെപി പ്രവർത്തകർക്കും എതിരെ കള്ളക്കേസ് എടുപ്പിച്ചതിന് പിന്നിൽ ടി.എൻ പ്രതാപനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. ടൗൺ ഈസ്റ്റ് സി.ഐ അലവിയെ സ്വാധീനിച്ചാണ് പ്രതാപൻ കേസ് എടുപ്പിച്ചത്. വിഷയത്തിൽ പ്രതികരണം നടത്തിയ തനിക്കും സംഭവസ്ഥലത്തേ ഇല്ലാതിരുന്ന ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ആർ ഹരിയ്ക്കും എതിരെ വരെ മർദ്ദനക്കുറ്റം ആരോപിച്ച് കേസ് എടുത്തു. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ സി.ഐ അലവി അക്രമികൾക്ക് ഒത്താശ ചെയ്ത് അവരെ സ്റ്റേജിലേക്ക് കടത്തി വിടാൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് ബിജെപി പ്രവർത്തകർ ചെയ്തത്. അക്രമികൾക്ക് സൗകര്യം ചെയ്തത് കൊടുക്കുകയും ബിജെപി പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്ത സി .ഐ അലവിയുടെ മുൻകാല ചെയ്തികൾ ഉൾപ്പെടെ അന്വേഷണ വിധേയമാക്കണം എന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നൽകി.പ്രധാനമന്ത്രിയുടെ വേദിയിൽ ചാണകവെള്ളം തളിക്കാൻ അനുയായികളെ പറഞ്ഞ് വിട്ട ടി.എൻ പ്രതാപനെതിരെ ലോക്സഭാ സ്പീക്കർക്കും പരാതി നൽകി. വടക്കുന്നാഥ ക്ഷേത്ര മൈതാനം പൊതു സ്വത്തല്ല ക്ഷേത്ര ഭൂമിയാണ്. അവിടേയ്ക്ക് ചാണക വെള്ളവും പട്ടികയുമായി തൻ്റെ PFl ബന്ധമുള്ള അനുയായികളെ പറഞ്ഞ് വിട്ട പ്രതാപൻ ഇത് മറ്റേതെങ്കിലും മതക്കാരുടെ ആരാധനാലയ സ്ഥലത്ത് ചെയ്യുമോയെന്നും അനീഷ്കുമാർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *