ന്യൂഡൽഹി: ദേശീയ ഗാനമായ ‘വന്ദേ മാതര’ത്തിൻ്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഹർ ഘർ തിരംഗ ബൈക്ക് റാലിക്ക് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കം കുറിച്ചു.
പാർലമെൻ്റ് അംഗങ്ങളും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത റാലി ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു.
ദേശീയ ഗാനമായ വന്ദേ മാതരത്തിൻ്റെ 150 വർഷത്തെ പാരമ്പര്യം അനുസ്മരിക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യസ്‌നേഹവും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംപിമാരും ജനപ്രതിനിധികളും റാലിയിൽ പങ്കെടുത്തത്.




