ന്യൂ ഡൽഹി: കശ്മീരിലെ വഖഫ് ബോർഡിന് കീഴിലുള്ള സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെൺകുട്ടികൾ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മുൻ നടി സൈറ വസീം വിമർശനവുമായി രംഗത്ത്. സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വഖഫ് ബോർഡ് പോലുള്ള മതസ്ഥാപനം ഇത്തരം പരിപാടികളുമായി സഹകരിക്കേണ്ടതുണ്ടോയെന്ന് സൈറ ചോദിച്ചത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികളെയല്ല, മറിച്ച് പരിപാടി സംഘടിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്ത സ്ഥാപനത്തിന്റെ തീരുമാനത്തെയാണ് താൻ ചോദ്യം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. പൊതുപരിപാടികളിൽ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ, Read More…
Tag: independence day
ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുകയാണ്. രാവിലെഎട്ടരയോടെ ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻഎ വി.ഗോപിനാഥ് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയപതാകയെ അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേവസ്വം സുരക്ഷാ വിഭാഗത്തിലെ വിമുക്ത ഭടൻമാരുടെ പരേഡിൽ ചെയർമാൻ അഭിവാദ്യം സ്വീകരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം സെക്യൂരിറ്റി സൂപ്പർവൈസർ സുബ്രഹ്മണിയാണ് വിമുക്ത ഭടൻമാരുടെ പരേഡിനെ നയിച്ചത്. Read More…
സ്വാതന്ത്ര്യദിന ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ഹൃദയപൂർവം ആശംസകൾ നേർന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് അന്ത്യം കുറിക്കാൻ പോരാടിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളുടെ അസാമാന്യ ധൈര്യവും ത്യാഗവും സമർപ്പണവും ഓർമിക്കേണ്ട ദിനമാണ് സ്വാതന്ത്ര്യദിനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികൾ കണ്ട സ്വപ്നങ്ങളും ഉയർത്തിപ്പിടിച്ച ആശയങ്ങളും ഇന്നും രാജ്യത്തിന് പ്രചോദനമാണെന്ന് മോദി ചൂണ്ടിക്കാട്ടി. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി അവരുടെ ആശയങ്ങൾ ഉൾക്കൊണ്ട് ഒരുമിച്ച് മുന്നേറാനും അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു. 140 കോടി Read More…
വിഭജന ദുരന്തം അനുസ്മരിച്ച്, ഐക്യത്തിനും സൗഹാർദത്തിനും ഊന്നൽ നൽകി ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഇന്ത്യയുടെ വിഭജനകാലത്ത് നേരിട്ട ദുരിതങ്ങൾ അനുസ്മരിക്കുമ്പോൾ രാജ്യത്ത് കൂടുതൽ ഐക്യവും സൗഹാർദവും ശക്തിപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു. വിഭജന ഭീകരത അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഡൽഹി സർവകലാശാലയിലെ സെൻ്റർ ഫോർ ഇൻഡിപെൻഡൻസ് ആൻഡ് പാർട്ടിഷൻ സ്റ്റഡീസ്, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ICHR) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ‘ഇന്ത്യ വിഭജനം – കുടിയൊഴിപ്പിക്കലിൻ്റെയും വേർപിരിയലിൻ്റെയും പുനരധിവാസത്തിൻ്റെയും കഥ’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും Read More…
സ്വാതന്ത്ര്യദിനത്തിന് ആശംസകളുമായി രാഷ്ട്രപതി; 2047ൽ വികസിത ഭാരതം ലക്ഷ്യം
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൻ്റെ തലേന്ന് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2047ലെ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തോടെ വികസിത ഭാരതം കെട്ടിപ്പടുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമാണ് ത്രിവർണമെന്ന് ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ, കർഷകർ, തൊഴിലാളികൾ, കായികതാരങ്ങൾ, കലാകാരൻമാർ, സംരംഭകർ, സിവിൽ സർവീസുകാർ, സാമൂഹിക പ്രവർത്തകർ, പൊലീസ്, സായുധസേനാംഗങ്ങൾ തുടങ്ങി രാജ്യനിർമാണത്തിൽ സംഭാവന നൽകുന്ന Read More…
രാജ്യത്ത് 80-ാം സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയിൽ ആദ്യമായി ‘വന്ദേ മാതരം’ ആലപിക്കും
ന്യൂഡൽഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് രാജ്യവ്യാപകമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടക്കുന്ന ദേശീയതല ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും ചടങ്ങുകൾ. ദേശീയഗീതമായ ‘വന്ദേ മാതരം’ ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിൽ ആലപിക്കുമെന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ പ്രധാന പ്രത്യേകത. സംസ്ഥാന തലസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കും. ദേശീയപതാക ഉയർത്തിയതിന് പിന്നാലെ വിവിധ സാംസ്കാരിക പരിപാടികളും നടക്കും. Read More…
തിരംഗ ബൈക്ക് യാത്ര നടത്തി ബിജെപി സിറ്റി ജില്ലാ കമ്മിറ്റി
തൃശ്ശൂർ: രാജ്യസ്നേഹവും ദേശീയപതാകയോടുള്ള ആദരവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ ബൈക്ക് യാത്ര നടത്തി. അയ്യന്തോൾ അമർജവാൻ സ്ക്വയറിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. 2022-ൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യവാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ‘ഹർ ഘർ തിരംഗ’ കാമ്പയിൻ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ജനകീയ ദേശീയാഘോഷങ്ങളിലൊന്നായി മാറിയതായി സുരേഷ് ഗോപി പറഞ്ഞു. ദേശീയപതാകയോടുള്ള ആദരവും രാജ്യസ്നേഹവും ഓരോ വീടുകളിലേക്കും Read More…
ഹർ ഘർ തിരംഗ ബൈക്ക് റാലിക്ക് തുടക്കം കുറിച്ച് ഉപരാഷ്ട്രപതി
ന്യൂഡൽഹി: ദേശീയ ഗാനമായ ‘വന്ദേ മാതര’ത്തിൻ്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഹർ ഘർ തിരംഗ ബൈക്ക് റാലിക്ക് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കം കുറിച്ചു. പാർലമെൻ്റ് അംഗങ്ങളും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത റാലി ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ ഗാനമായ വന്ദേ മാതരത്തിൻ്റെ 150 വർഷത്തെ പാരമ്പര്യം അനുസ്മരിക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യസ്‌നേഹവും ദേശീയ ഐക്യവും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംപിമാരും ജനപ്രതിനിധികളും റാലിയിൽ പങ്കെടുത്തത്.
ആണവായുധം കാട്ടി വിരട്ടേണ്ട; സിന്ധു നദീ ജലക്കരാറില്‍ പുനരാലോചനയില്ല; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി
ന്യൂഡല്‍ഹി: ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം നിറവില്‍ രാജ്യം. 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നുവെന്നും സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്നും മോദി പറഞ്ഞു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്. പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് Read More…
സ്വതന്ത്ര്യദിനം: പതിനായിരത്തിലേറെ പൊലീസുകാര്‍; അഞ്ച് ഇടങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം; ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. പതിനായിരത്തിലധികം പൊലീസുകാരെയും 3000 ട്രാഫിക് പൊലീസുകാരെയും വിന്യസിച്ചു. കുടാതെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍, ഡ്രോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി എന്നിവ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കും. ആദ്യമായി, അഞ്ച് പാര്‍ക്കിങ് സ്ഥലങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിച്ചു. വാഹനങ്ങളുടെ അടിഭാഗം സ്‌കാന്‍ ചെയ്ത് സ്‌ഫോടകവസ്തുക്കളോ ആയുധങ്ങളോ കണ്ടെത്താന്‍ ഈ സംവിധാനം Read More…









