India Kerala News Politics

തിരംഗ ബൈക്ക് യാത്ര നടത്തി ബിജെപി സിറ്റി ജില്ലാ കമ്മിറ്റി

തൃശ്ശൂർ: രാജ്യസ്നേഹവും ദേശീയപതാകയോടുള്ള ആദരവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ ബൈക്ക് യാത്ര നടത്തി. അയ്യന്തോൾ അമർജവാൻ സ്ക്വയറിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

2022-ൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യവാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ‘ഹർ ഘർ തിരംഗ’ കാമ്പയിൻ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ജനകീയ ദേശീയാഘോഷങ്ങളിലൊന്നായി മാറിയതായി സുരേഷ് ഗോപി പറഞ്ഞു. ദേശീയപതാകയോടുള്ള ആദരവും രാജ്യസ്നേഹവും ഓരോ വീടുകളിലേക്കും എത്തിക്കുകയെന്നത് കാമ്പയിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ആർ. ഹരി, സുജയ് സേനൻ, പി. കെ. ബാബു, പ്രിൻറ്റു മഹാദേവ് എന്നിവർ സംസാരിച്ചു.

ആയിരക്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ നഗരത്തിലൂടെ സഞ്ചരിച്ച റാലി കോർപ്പറേഷൻ ഓഫീസിന് മുന്നിലെത്തി. ഇവിടെ 75 മീറ്റർ നീളമുള്ള ദേശീയപതാക ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുത്തു. ഭാരതാംബയ്ക്കൊപ്പമാണ് സുരേഷ് ഗോപി ബൈക്ക് യാത്രയുടെ ഭാഗമായത്.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്ത് പറമ്പിൽ, ഡോ. വി. ആതിര, സബീഷ് മരതയൂർ, ജില്ലാ ട്രഷറർ വിജയൻ മേപ്പറത്ത്, ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ, ജില്ലാ സെക്രട്ടറിമാരായ റോഷൻ എൻ. ആർ., മുരളി കുളങ്ങട്, പ്രവീൺ പി., യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, കൗൺസിലർമാരായ രഘുനാഥ് സി. മേനോൻ, പൂർണിമ സുരേഷ്, വിൻഷി അരുൺ കുമാർ, അഡ്വ. രേഷ്മ മേനോൻ, പത്മിനി ഷാജി, വിനോദ് കൃഷ്ണ
മണ്ഡലം പ്രസിഡന്റുമാരായ വിപിൻ ഐനിക്കുന്നത്ത്, അശ്വിൻ വാര്യർ, ജാൻസി ഈ. പി., ഹരീഷ് മാസ്റ്റർ, സേവ്യൻ പള്ളത്ത്, പ്രിയ അനിൽ, നിമേഷ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *