മഹാരാഷ്ട്ര സർക്കാർ അന്ധവിശ്വാസവും ബ്ലാക്ക് മാജിക്കും തടയാനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന ആരോപണവുമായി അഖില ഭാരതീയ അന്ധശ്രദ്ധ നിർമ്മൂലൻ സമിതിയുടെ സ്ഥാപക പ്രസിഡൻ്റ് ശ്യാം മാനവ് രംഗത്ത്.
മനുഷ്യബലി, ക്രൂര ആചാരങ്ങൾ, ബ്ലാക്ക് മാജിക് എന്നിവ തടയാനുള്ള മഹാരാഷ്ട്ര നിയമവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾക്കായി മുൻ കോൺഗ്രസ്-ശിവസേന (യുബിടി) സർക്കാർ അനുവദിച്ച ഫണ്ടുകൾ നിലവിലെ സർക്കാർ നിർത്തിയതായും അദ്ദേഹം ആരോപിച്ചു.
ഇതോടെ നിയമം “പല്ലില്ലാത്തതായിപ്പോയി” എന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നയിക്കുന്ന സർക്കാർ വ്യാജ ബാബമാരെയും സ്വാമിമാരെയും ആദരിച്ച് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശ്യാം മാനവ് വിമർശിച്ചു.





