ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്സി) ചെയർമാൻ വിവേക് ഭീമൻവാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനത പാർട്ടി (സിജെപി) കൺവീനർ അഭിജീത് ദിപ്കെ. എംപിഎസ്സിയുടെ പ്രവർത്തനത്തിൽ പരിഷ്കാരങ്ങൾ വേണമെന്നും അഴിമതി ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഛത്രപതി സംഭാജിനഗറിൽ എംപിഎസ്സി പരീക്ഷാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിപ്കെ ആവശ്യങ്ങൾ ഉന്നയിച്ചത്. സംസ്ഥാനത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയിലും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ദിപ്കെ വിമർശിച്ചു. എംപിഎസ്സിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട Read More…
Tag: devendra fadnavis
സ്കൂൾ പാഠ്യപദ്ധതിയിൽ മയക്കുമരുന്ന് വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്താൻ നിർദേശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്രയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണവും ലഹരിവിമുക്തിയും സംബന്ധിച്ച പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിങ്കളാഴ്ച സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിന് അധ്യക്ഷത വഹിക്കവെയാണ് പാഠ്യപദ്ധതിയിൽ ലഹരിവിമുക്തി സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കാൻ അദ്ദേഹം നിർദേശിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. വിദ്യാർത്ഥികളിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ലഹരിവിമുക്ത ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തെ Read More…
മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ മൂന്നാമത്തെ നേതാവായി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ച നേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എന്‍സിപി (എസ്.പി.) അധ്യക്ഷന്‍ ശരദ് പവാറിൻ്റെ റെക്കോര്‍ഡാണ് ഫഡ്നാവിസ് മറികടന്നത്. മഹാരാഷ്ട്ര നിയമസഭയുടെ രേഖകള്‍ പ്രകാരം, 2026 ജൂലൈ 12 വരെ മൂന്ന് വ്യത്യസ്ത കാലാവധികളിലായി ഫഡ്നാവിസ് 2,430 ദിവസം മുഖ്യമന്ത്രി പദവിയില്‍ സേവനമനുഷ്ഠിച്ചു. നാല് കാലാവധികളിലായി 2,412 ദിവസം മുഖ്യമന്ത്രി ആയിരുന്ന ശരദ് പവാറിൻ്റെ ആകെ സേവനകാലത്തെയാണ് അദ്ദേഹം പിന്നിലാക്കിയത്. സംസ്ഥാന ചരിത്രത്തില്‍ Read More…
മഹാരാഷ്ട്രയിൽ അന്ധവിശ്വാസ നിരോധന നിയമം ശരിയായി നടപ്പാക്കുന്നില്ലെന്ന് ആരോപണം
മഹാരാഷ്ട്ര സർക്കാർ അന്ധവിശ്വാസവും ബ്ലാക്ക് മാജിക്കും തടയാനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന ആരോപണവുമായി അഖില ഭാരതീയ അന്ധശ്രദ്ധ നിർമ്മൂലൻ സമിതിയുടെ സ്ഥാപക പ്രസിഡൻ്റ് ശ്യാം മാനവ് രംഗത്ത്. മനുഷ്യബലി, ക്രൂര ആചാരങ്ങൾ, ബ്ലാക്ക് മാജിക് എന്നിവ തടയാനുള്ള മഹാരാഷ്ട്ര നിയമവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾക്കായി മുൻ കോൺഗ്രസ്-ശിവസേന (യുബിടി) സർക്കാർ അനുവദിച്ച ഫണ്ടുകൾ നിലവിലെ സർക്കാർ നിർത്തിയതായും അദ്ദേഹം ആരോപിച്ചു. ഇതോടെ നിയമം “പല്ലില്ലാത്തതായിപ്പോയി” എന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നയിക്കുന്ന സർക്കാർ വ്യാജ Read More…




