കല്ലേറ്റുംകര ബി വി എം ഹൈസ്കൂളിൽ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ശ്രീ ടി സി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിൻ്റെ പൂർവവിദ്യാർത്ഥിയും മുൻ മാനേജരുമായ ശ്രീ വർഗീസ് പന്തല്ലൂക്കാരൻ സ്പോൺസർ ചെയ്ത് നിർമ്മിച്ച റിക്രിയേഷൻ സെൻ്റർ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം ഒളിമ്പ്യൻ ശ്രീ ടി സി യോഹന്നാനെ പരിചയപ്പെടുത്തി. സ്കൂൾ മാനേജർ ശ്രീ ആൻ്റോ ടി പി അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്‌കൂൾ വികസനസമിത ഫണ്ട് സമാഹരണത്തിനായി തയ്യാറാക്കിയ സമ്മാന കൂപ്പൺ പ്രകാശനം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ ആർ ജോജോ നിർവഹിച്ച് വികസന സമിതി കൺവീനറും വാർഡുമെമ്പറുമായ ശ്രീമതി ഓമന ജോർജിന് കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് യോഗത്തിന് സ്വാഗതവും ദി കാത്ത് ലിക് എജ്യൂക്കേഷൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ ശ്രീ ആൻ്റോ കെ ദേവസ്സി , റിട്ടയേർഡ് അദ്ധ്യാപകനും മുൻ മാനേജിങ് ഡയറക്ടറുമായ ശ്രീ കെ എ ചാക്കുണ്ണി , പി ടി എ പ്രസിഡൻ്റ് ശ്രീ ടി എച്ച് സുധീർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സർദാർ വല്ലഭഭായി പട്ടേൽ സ്മരണയ്ക്കായി ദേശീയ ഐക്യദിനാചരണത്തിൻ്റെ ഭാഗമായി മാസ്റ്റർ അഭിനവ് ചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ ലീഡർ മാസ്റ്റർ ജെൻവിൻ ക്രിസ്റ്റി ജെൻസൻ നന്ദി പറഞ്ഞു.




