കേരളത്തില്‍ ഇന്ന് രാത്രി കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്.
മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.





