Health Kerala Medical News

അനസ്‌തേഷ്യ പിഴവ്; ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു


കണ്ണൂരില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കി പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുഞ്ഞ് മരിച്ചു. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്ൃവിജിഷ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു രക്തസമ്മര്‍ദ്ദത്തില്‍ മാറ്റങ്ങള്‍ വന്ന് മസ്തിഷ്‌കമരണം സംഭവിച്ചത്.
നാല് ദിവസം മുമ്പ് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദേവാന്‍ഷ് വീണ് പരിക്കേറ്റത്. മുഖത്തും ചുണ്ടിലും പരിക്കേറ്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ സ്റ്റിച്ചിടണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തി അനസ്‌തേഷ്യ നല്‍കിയതും കുഞ്ഞ് അബോധാവസ്ഥയിലായി. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ സാധാരണഗതിയില്‍ അനസ്‌തേഷ്യ നല്‍കാറില്ല. ഇതോടെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അനസ്‌തേഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *