2026-27 വർഷത്തെ തൃശൂർ ജില്ലാ സഹോദയ ഖൊ ഖൊ മത്‌സരം ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒക്ടോബർ 30, 31 തിയതികളിൽ നടക്കും.
ജില്ലയിലെ 22 സ്‌കൂളുകളിൽ നിന്നായി ഏകദേശം 600 വിദ്യാർത്ഥികൾ പങ്കെടുക്കും. ഒക്ടോബർ 30 ന് അണ്ടർ 19 വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ നടക്കും. പതിന്നാലു വയസിന് താഴെയുള്ള വിഭാഗം ആൺ, പെൺ കുട്ടികളുടെ മത്സരം ഒക്ടോബർ 31 ശനിയാഴ്ചയാണ്. മത്സരങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 8.30 ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേരുന്ന ചടങ്ങിൽ നിർവ്വഹിക്കും. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ മുഖ്യാതിഥിയാകും.
സഹോദയ സ്കൂൾ കോംപ്ലക്സ് തൃശൂർ ജില്ലാ സെക്രട്ടറി ശ്രീമതി. ഷമീം ബാവ അധ്യക്ഷത വഹിക്കും. ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ടി.രേഖ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് എ.വി.പ്രശാന്ത് നന്ദിയും രേഖപ്പെടുത്തും. സ്കൂൾ പിടിഎ പ്രസിഡൻ്റ് ജിനി സുകേഷ് ആശംസകൾ നേരും.





