India Kerala News Politics Sports

സിവിൽ സർവീസസ് ടൂർണമെൻ്റ് 2026–27ന് തൃശൂരിൽ തുടക്കം

തൃശൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിവിൽ സർവീസസ് ടൂർണമെൻ്റ് 2026–27ന് തുടക്കമായി. തൃശൂർ എംഎൽഎ രാജൻ ജെ. പല്ലൻ ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിവിധ കായിക ഇനങ്ങളിലായി മത്സരങ്ങൾ നടക്കും. ജീവനക്കാരിൽ കായികക്ഷമതയും സൗഹൃദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ചടങ്ങിൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ഭാരവാഹികളും വിവിധ കായിക സംഘടനാ പ്രതിനിധികളും Read More…

India International Medical News Politics Sports

ഇന്ത്യ ആഗോള കായിക ഹബ്ബായി മാറും: അമിത് ഷാ

അഹമ്മദാബാദ്: ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളെ ലക്ഷ്യമിട്ട് കായിക മേഖലയുടെ സമഗ്ര വികസനം ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യ പ്രമുഖ ആഗോള കായിക കേന്ദ്രമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിൽ സെപ്റ്റംബർ 5 മുതൽ 9 വരെ നടക്കുന്ന വേൾഡ് ആർച്ചറി പാരാ സീരീസിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്തെ പരിക്കുകൾ സംബന്ധിച്ച മെഡിക്കൽ ശാസ്ത്രത്തിലും സമീപഭാവിയിൽ ഇന്ത്യ ആഗോള തലത്തിൽ മുന്നിലെത്തുമെന്നും Read More…

India News Sports

സഞ്ജുവിന്റെ തീപ്പൊരി ഇന്നിംഗ്‌സ്; വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. മലയാളി താരം സഞ്ജു സാംസണിന്റെ  അതിഗംഭീര അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 50 പന്തില്‍ 97 റണ്‍സ് നേടി സഞ്ജു ക്രീസില്‍ നിറഞ്ഞാടിയപ്പോള്‍, നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ജയത്തോടെ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.  വെസ്റ്റിന്‍ഡീസിന്റെ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ ചില തിരിച്ചടികള്‍ Read More…

India News Sports

ലങ്കയെ തൂത്തുവാരി ടീം ഇന്ത്യ ; ജയം 15 റണ്‍സിന്

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ ടീം ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. തിരുവനന്തപുരത്ത് നടന്ന അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീണു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണു മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കന്‍ വനിതകള്‍ നേടിയത്. ഓപ്പണര്‍ ഹാസിനി പെരേരയും (65), വണ്‍ഡൗണായിറങ്ങിയ ഇമേഷ ദുലനിയും (50) റണ്‍സുമായി തിളങ്ങിയെങ്കിലും ശ്രീലങ്കയ്ക്ക് വിജയത്തിലെത്താന്‍ സാധിച്ചില്ല. മധ്യനിരയില്‍ ആരും തിളങ്ങാനാകാതെ Read More…

India News Sports

വനിതാ താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം; എല്ലാവര്‍ക്കും തുല്യവേതനം, പ്രതിഫലം രണ്ടിരട്ടിയാക്കി

ന്യൂഡല്‍ഹി: ആഭ്യന്തര വനിതാ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ വര്‍ധന വരുത്തി ബിസിസിഐ. പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് തുല്യമായ പ്രതിഫലമാണ് പുതുക്കിയ വേതന ഘടനയിലുള്ളത്. നവംബറില്‍ ഇന്ത്യ ആദ്യമായി വനിത ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് താരങ്ങളുടെ പ്രതിഫലത്തിലും ആനുകൂല്യത്തിലും വന്‍ വര്‍ധന വരുത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തിലാണ് പുതുക്കിയ വേതന ഘടനയ്ക്ക് അംഗീകാരം ലഭിച്ചത്. നേരത്തെ സീനിയര്‍ പുരുഷ, വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീസ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. Read More…

News Sports

ഫുട്‌ബോള്‍ ലോകകപ്പ്: ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍? ; ഇന്ന് നറുക്കെടുപ്പ്

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഏതൊക്കെ ടീമുകള്‍, ഏതൊക്കെ ഗ്രൂപ്പില്‍ ഉള്‍പ്പെടുമെന്ന് ഇന്നറിയാം. ഇതിനായുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി സെന്റില്‍, ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30 നാണ് നറുക്കെടുപ്പ് നടക്കുക. ഫിഫ ഡോട്ട് കോമിലൂടെയും ഫിഫ യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തുടങ്ങിയ പ്രമുഖര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുക്കും. 48 ടീമുകളാണ് ലോകകപ്പില്‍ കളിക്കുന്നതെങ്കിലും Read More…

India News Sports

അ‍ടുത്ത ഐപിഎല്ലും ധോനി കളിക്കും, സിഎസ്കെ ടീമിലുണ്ടാകും

ചെന്നൈ: ഇതിഹാസ നായകന്‍ എംഎസ് ധോനി അടുത്ത സീസണിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടാകുമെന്നു ടീം സിഇഒ കാശി വിശ്വനാഥന്‍. കഴിഞ്ഞ ദിവസം മലയാളി താരം സഞ്ജു സാംസണെ സിഎസ്എസ്‌കെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ വീണ്ടും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ധോനി അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു സിഇഒ വെളിപ്പെടുത്തിയത്. ധോനിയുടെ ഐപിഎല്‍ ഭാവി സംബന്ധിച്ച ഒരു സ്വകാര്യ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു ധോനി അറിയിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് വിടാനാഗ്രഹിക്കുന്ന സഞ്ജു സാംസണു വേണ്ടി ചെന്നൈ Read More…

India News Sports

കിരീടം നേടി, ആർസിബി ടീം വിൽപ്പനയ്ക്ക്! വില 17,600 കോടി രൂപ; കണ്ണുവച്ച് വമ്പൻമാർ

ബം​ഗളൂരു: 18 വർഷം കാത്തിരുന്നു ഒടുവിൽ ഇക്കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു ടീം വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആർസിബി ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ​ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിർമാണ, വിതരണ കമ്പനിയാണ് ഡിയാജിയോ ​ഗ്രേറ്റ് ബ്രിട്ടൻ. തുടക്കം മുതൽ കിരീട നേട്ടം വരെ 18 സീസണുകളിലും ടീമിനായി കളിച്ച സൂപ്പർ താരം വിരാട് കോഹ്‍ലി വാണിജ്യ കരാർ പുതുക്കിയിട്ടില്ല എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതുകൂടി Read More…

News Sports Uncategorized

ഐസിസി ടി20 റാങ്കിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാമത്; നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ഇന്ത്യക്കാരന്‍

ദുബായ്: ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത വരുണ്‍ ചക്രവര്‍ത്തി പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യക്കാരനാണ് താരം. ടി20ല്‍ 2025ലെ സ്ഥിരതയാര്‍ന്ന ഫോമാണ് താരത്തിന് നേട്ടമായത്. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ശേഷം ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് ചക്രവര്‍ത്തി. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയുടെ ടി20 നിരയിലെ Read More…

India News

ദേശീയ കായിക ബില്‍ ലോക്‌സഭയില്‍ പാസാക്കി, സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള വലിയ പരിഷകരണമെന്ന് കായിക മന്ത്രി

ന്യൂഡല്‍ഹി: നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ ലോക്‌സഭയില്‍ പാസായി. സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്തെ കായികമേഖലയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമെന്നാണ് കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബില്ലിനെ വിശേഷിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സായത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കായികരംഗത്തുണ്ടായ ഏറ്റവും വലിയ പരിഷ്‌കാരമാണിത്. ഈ ബില്‍ കായിക ഫെഡറേഷനുകളില്‍ ഉത്തരവാദിത്തവും നീതിയും മികച്ച ഭരണവും ഉറപ്പാക്കും, മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയുടെ കായികരംഗത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടാകും. ഇത്രയും പ്രധാനപ്പെട്ട ഒരു ബില്ലില്‍ പ്രതിപക്ഷത്തിന്റെ പങ്കാളിത്തമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും Read More…