India Kerala News Politics Sports

സിവിൽ സർവീസസ് ടൂർണമെൻ്റ് 2026–27ന് തൃശൂരിൽ തുടക്കം


തൃശൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിവിൽ സർവീസസ് ടൂർണമെൻ്റ് 2026–27ന് തുടക്കമായി. തൃശൂർ എംഎൽഎ രാജൻ ജെ. പല്ലൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിവിധ കായിക ഇനങ്ങളിലായി മത്സരങ്ങൾ നടക്കും. ജീവനക്കാരിൽ കായികക്ഷമതയും സൗഹൃദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ഭാരവാഹികളും വിവിധ കായിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *