Agriculture India Kerala News Politics

അതിരുകൾ ഇല്ലാതെ അനന്ത സാധ്യത കളുമായി, മുള

എം. എ. സുധീർ ബാബു. പട്ടാമ്പി. അഗ്രി ജേർണലിസ്റ്റ്

മുളകളെ ചെടി ചട്ടിയിൽ വളർത്തി വരുന്ന കോലഴി ചിന്മയ സ്കൂളിലെ 8 ക്ലാസ്സിലെ നീരജ് എം സുധീർ

സെപ്റ്റംബർ 18 ലോക മുള ദിനം (international Bamboo Day)ആയി. ലോക മുള സംഘടന യുടെ നേതൃത്വത്തിൽ ലോക മെമ്പാടും ആചരിക്കുക യാണ്.
അതിരുകൾ കടന്നു മുള ( Bamboo Beyond Borders) എന്ന സന്ദേശത്തെ ആസ്‌പദ മാക്കിയാണ് ഈ വർഷത്തെ ലോക മുള ദിനം കൊണ്ടാടുന്നത്. 2009 മുതൽക്കാണ് ലോക മുള ദിനം ആചരിച്ചു തുടങ്ങിയത്. ഇപ്പോൾ പതിനേഴാം ആഘോഷം ആണ് ഈ കൊല്ലം ഉള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ മുള കൃഷി യുള്ള രാജ്യം സംശയം വേണ്ട ചൈന തന്നെ ആണ്. പിന്നെ വരുന്നത് നമ്മുടെ ഭാരതം. ശേഷം ജപ്പാൻ. തായ്‌ലൻഡ് എന്നിവയും മുന്നിൽ ഉണ്ട്.
മുള ഒരു വന്യ വൃക്ഷ വിള എന്ന തിൽ നിന്നും മാറി ഒരു കാർഷിക വ്യവസായിക ഗുണമുള്ള വിള എന്ന നിലയിൽ വന്നു കഴിഞ്ഞു വെന്ന് കാണാം.മുള യുടെ അനന്ത സാധ്യത കൾ നിരവധി യാണ്. മുള യെ ഇന്ന് കൃഷി ചെയ്തു സംരക്ഷണം ഉറപ്പാക്കാൻ നിരവധി പ്രവർത്തനങ്ങൾ ആണ് ലോക മെങ്ങും നടന്നു വരുന്നത്. ഏറ്റവും വലിപ്പം വരുന്ന ഭീമൻ മുള (, Giant Bamboo) മുതൽ കുഞ്ഞൻ മുള വരെ ലഭ്യമാണ്. മുള യുടെ ഉപയോഗം ലോക വ്യാപകമായി പ്രചരിപ്പിക്കാൻ കൂടി ഉള്ള ദിനമാണ് ഇന്ന് സെപ്റ്റംബർ 18 ലോക മുള ദിനം.
ആഗോള അടിസ്ഥാനത്തിൽ തന്നെ മുള യുടെ ഗവേഷണം.കൃഷി പ്രചരണം. എന്നിവ ക്കു ഇപ്പോൾ നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്.
ലോക മുള ദിനം ഭാരതത്തിൽ ഗുജറാത്തിൽ അഹമ്മദാ ബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും. അസ്സമിലെ ജോർഘട്ടിലും വലിയതോതിൽ ആചരിക്കുകയാണ്.

മുള യിലെ ആയിരക്കണക്കിന് തരങ്ങൾ ഉണ്ട്. ഇവയിൽ വീടിന്റെ യും ഫർണിച്ചർ സാമഗ്രികളുടെയും നിർമാണം. പേപ്പർ നിർമാണം. അലങ്കാര വസ്തു നിർമാണം ഇതിനു പുറമെ ബാഗുകൾ. കുട്ടകൾ. വട്ടികൾ. മുറങ്ങൾ. കർട്ടൻ. എന്നിവ എല്ലാം മുള കൊണ്ടു ഉണ്ടാക്കാൻ പറ്റും.
മുള കൾ മണ്ണ് ഉറപ്പിച്ചു നിർത്താൻ. മണ്ണൊലിപ്പ് തടയാൻ ഒക്കെ നല്ലതാണ്. മഴ വെള്ളം മണ്ണിൽ താഴ്ത്തി ഭൂഗർഭ ജലം കൂട്ടാനും. മുള ഗുണം ചെയ്യുന്നു.
മുള യുടെ വളർന്നു വരുന്ന കൂമ്പ് (Culm ) പാചകം ചെയ്തു കഴിക്കാൻ പറ്റും. ഇത്‌. തോരൻ. അച്ചാർ. എന്നിവ ക്കു പറ്റും. മുള യുടെ പുഷ്പിക്കൽ കഴിയുമ്പോൾ മുള അരി യും കിട്ടും. ഇതു പോഷക ഔഷധ ഗുണ മുള്ളതാണ്.
വനത്തിൽ ആനകൾക്കും. മറ്റു ജീവികൾക്കും മുള ഇഷ്ട്ടമാണ്. മുള പുഴ യുടെ വക്കുകൾ ഇടിയുന്ന തു തടയും. നമ്മുടെ ഭാരത പുഴ യുടെ മണ്ണിടിയുന്ന സ്ഥലങ്ങളിൽ മുള നട്ടു മണ്ണ് നന്നായി ബലപെടുത്തണം.
ഉരുൾ പൊട്ടൽ, മണ്ണ്ഇടിയൽ, എന്നിവ തടയാൻ മുള കൾ നട്ടാൽ മതി. മുളക്കൂട്ടം നിരവധി ജീവ ജാലങ്ങൾക്ക്. ആവാസസ്ഥലവും കൂടി ആണ്.

പാമ്പ്, കീരി, വിവിധ പക്ഷികൾ, എന്നിവ ജീവിക്കാൻ മുളങ്കൂട്ടം തിരഞ്ഞെടുക്കാറുണ്ട്. മുള ദിനത്തിൽ സ്കൂളുകൾ. കോളേജുകൾ. എന്നിവയിൽ കുട്ടികൾക്കു മുളയെ പറ്റി അറിവ് പകരാൻ ശ്രമിക്കണം. മുളയെയും മറ്റും തൊഴിലിനായി ആശ്രയിക്കുന്ന പറമ്പരാഗത ജനതയെ പ്രോത്സാഹിപ്പിക്കണം. മുളയുടെ കൃഷി സാധ്യതകൾ, മുള കൃഷിക്കു കിട്ടുന്ന സഹായങ്ങൾ, ബാംബൂ മിഷൻ കൊടുക്കുന്ന സഹായങ്ങൾ, മുളയുടെ ഗവേഷണ സാധ്യതകൾ, നടീൽ വസ്തുക്കളുടെ വലിയ തോതിൽ ഉള്ള ഉത്പാദനം എന്നിവ എല്ലാം ഉറപ്പാക്കാൻ അടിത്തട്ടിൽ തന്നെ ശ്രമം വേണം.

തരിശ് നിലങ്ങളിൽ വിവിധ മുള ഇനങ്ങൾ നട്ടു ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒരു മാതൃക മുളം തോട്ടം ഉണ്ടാക്കണം. മുള പുൽ വർഗ്ഗത്തിൽ എറ്റവും വേഗത്തിൽ വളർന്നു വരുന്ന വിള ആണ്.

Leave a Reply

Your email address will not be published. Required fields are marked *