India Kerala Politics

സുരേഷ് ഗോപിയ്ക്ക് ആവേശകരമായ സ്വീകരണം.

തൃശ്ശൂരിൽ വന്നിറങ്ങിയ BJP സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് റയിൽവേസ്റ്റേഷനിൽ അവേശകരമായ സ്വീകരണം. BJP പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൻ്റെ നേതൃത്ത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. തുടർന്ന് റോഡ് ഷോ യോടെയാണ് സുരേഷ് ഗോപിയെ സാംസ്കാരിക നഗരിയിലേയ്ക്ക് സ്വീകരിച്ചത്.

ബൈക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിൽ എത്തിയ സുരേഷ് ഗോപിയെ ആയിരങ്ങൾ സ്വീകരിച്ചു. തുടർന്ന് സ്വരാജ് റൗണ്ടിലൂടെ നടന്ന കാൽ നട റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. സ്വീകരണ ജാഥ തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സമാപിച്ചു. മണികണ്ഠനാൽ ഗണിപതിയേയും സുബ്രഹ്മണ്യനേയും വണങ്ങി സുരേഷ് ഗോപി യുടെ റോഡ് ഷോയ്ക്ക് തുടക്കം.
ഇതോടെ തൃശ്ശൂരിൽ BJP യുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം.

Leave a Reply

Your email address will not be published. Required fields are marked *