Kerala

തൃശൂരില്‍ പുഴങ്കര ബാലനാരായണന്‍ അനുസ്മരണയോഗം മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാധ്യമരീതി ജനത്തിനു വേണ്ടതു
നല്‍കലായി: ഭരത് ഭൂഷന്‍

തൃശൂര്‍: ശാശ്വതമായി നിലനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യസ്‌നേഹിയാണ് പുഴങ്കര ബാലനാരായണനെന്ന് മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്‍. ഗാന്ധിജിയുടെയും ജെ.പിയുടെയും ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ പുഴങ്കര നടത്തിയ ശ്രമങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് പുഴങ്കര അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് പാലക്കാട് ബ്യൂറോ ചീഫ് പ്രിയ എളവള്ളിമഠത്തിന് മാധ്യമ അവാര്‍ഡ് സമ്മാനിച്ചു. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മുന്‍കാലത്ത് ആധികാരികതയുണ്ടായിരുന്നുവെന്നും പിന്നീട് അതിനു മാറ്റംവന്നുവെന്നും ഭരത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.
ജനക്കൂട്ടത്തിനു വേണ്ടത് നല്‍കുക എന്ന അവസ്ഥയിലേക്കാണ് മാധ്യമങ്ങളുടെ പോക്ക്. മറുവശത്തെ യാഥാര്‍ഥ്യം കാണുന്നില്ല. നാട്ടിലേക്ക് ആനകള്‍ കടന്നുകയറുന്ന വാര്‍ത്തയ്‌ക്കൊപ്പം അവയുടെ വഴിത്താരകള്‍ കൈയേറിയ കാര്യം വിസ്മരിക്കപ്പെടുകയാണെന്ന് വിശദീകരിച്ചു.
വാക്കുകള്‍ കൊണ്ട് അമ്മാനമാടിയ പുഴങ്കര തൃശൂരിന്‍െ്‌റ നേതൃനിരയിലേക്ക് കടന്നുനിന്നയാളാണെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ ഡോ. പി.വി കൃഷ്ണന്‍നായര്‍ ചൂണ്ടിക്കാട്ടി. അനുസ്മരണസമിതി പ്രസിഡന്‍്‌റ് അഡ്വ. വി.എന്‍ നാരായണന്‍ അധ്യക്ഷനായി. കെ. ബാലചന്ദ്രന്‍, വിന്‍സന്‍്‌റ് പുത്തൂര്‍, ഐ.എ റപ്പായി, ബേബിമൂക്കന്‍, കെ.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിയ എളവള്ളിമഠം മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *