India Kerala News Politics

ബിജെപി തൃശൂർ സിറ്റി ജില്ലാ ജനപ്രതിനിധികളുടെ ശില്പശാല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണരംഗത്തെ സേവനത്തിൻ്റെയും സമർപ്പണത്തിൻ്റെയും 25 വർഷങ്ങൾ പൂർത്തിയാകുന്നതിൻ്റെ ഭാഗമായി ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘സേവാ സങ്കല്പ് അഭിയാൻ്റെ’ ഭാഗമായി ബിജെപി തൃശൂർ സിറ്റി ജില്ലാ ജനപ്രതിനിധികളുടെ ശില്പശാല നമോ ഭവനിൽ നടന്നു.

ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ശില്പശാല ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ലോകത്തിൻ്റെ നയം രൂപപ്പെടുത്തുന്നതിൽ നിർണായകമായ അഭിപ്രായം പറയാൻ കഴിയുന്ന ശക്തിയായി ഭാരതത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിയെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ പറഞ്ഞു. മോദി ഭരണകാലത്ത് രാജ്യത്തുണ്ടായ വലിയ മാറ്റങ്ങളും വികസന നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നടക്കുന്ന സേവാ സങ്കല്പ് അഭിയാനിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, ജില്ലാ വൈസ് പ്രസിഡന്റ് പൂർണിമ സുരേഷ്, പാറളം പഞ്ചായത്ത് മുൻ പ്രസിഡന്റ് അനിത പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, ഹരി സി. നരേന്ദ്രൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, കോർപ്പറേഷൻ കൗൺസിലർ അഡ്വ. രേഷ്മ മേനോൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *