മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (58) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പൊള്ളലേറ്റ് വെൻ്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിരുവമ്പാടി വെടിക്കെട്ട് കരാറുകാരന്‍ സതീശൻ മരണപ്പെട്ടത്.





