Kerala News

ലൈംഗിക പീഡന കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തില്‍ വിട്ടു

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷിനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക അന്വേഷണസംഘം മുകേഷിനെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തില് വിട്ടു. തീരദേശ പൊലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കാതെ പോയി.

കേസിന് അടിസ്ഥാനം ആലുവ സ്വദേശിയായ നടിയുടെ പരാതി ആയിരുന്നു. 2010ൽ മരടിലെ ഫ്ലാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്ന് നടി ആരോപിച്ചു. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര് ചെയ്ത രണ്ട് ലൈംഗിക പീഡനക്കേസുകളിലായിരുന്നു ചോദ്യം ചെയ്യല്‍.

മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കമുള്ള ഏഴ് പേരെ പ്രതിചേര്‍ത്ത 2009ൽ നടി ഉന്നയിച്ച ആരോപണങ്ങള് അടക്കം അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *