Kerala News

റെഡി ടു സർവ് ഫുഡ്’ പരിശീലനം: തൃശൂർ എംഎസ്‌എംഇയിൽ 27 പേർക്ക് സർട്ടിഫിക്കറ്റ് നൽകി

തൃശൂർ: എംഎസ്‌എംഇ വികസന കേന്ദ്രം, തൃശൂർ സംഘടിപ്പിച്ച ‘റെഡി ടു സർവ് ഫുഡ്’ മേഖലയിൽ സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി (ESDP) നവംബർ 3-ന് സമാപിച്ചു. സെപ്റ്റംബർ 25 മുതൽ നവംബർ 3 വരെ നീണ്ടുനിന്ന ഈ പരിശീലനത്തിൽ പങ്കെടുത്ത 27 പേർക്ക് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റുകൾ എംഎസ്‌എംഇ ഡയറക്ടർ ജി. എസ്. പ്രകാശ് വിതരണം ചെയ്തു.

കോഴ്‌സ് കോ-ഓർഡിനേറ്റർ മാർട്ടിൻ പി. ചാക്കോ, അസിസ്റ്റന്റ് ഡയറക്ടർ, സ്വാഗതം പറഞ്ഞു. ഫാക്കൽറ്റി അംഗങ്ങളായ നന്ദനൻ കെ. കെ., സ്റ്റെല്ല ഷാജി എന്നിവർ പരിശീലനാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു.

പരിശീലനത്തിന്റെ ഭാഗമായി പങ്കെടുത്തവർ തയ്യാറാക്കിയ റെഡി ടു സർവ് വിഭവങ്ങളുടെ ഫെസ്റ്റ് സംഘടിപ്പിച്ചു. ഈ പരിശീലനം, സംരംഭകത്വ രംഗത്ത് പുതുമകളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനുള്ള ഒരു മികച്ച വേദിയായി മാറി.

വീഡിയോ കാണുന്നതിനായി ലിങ്ക് സന്ദർശിക്കുക:- https://youtu.be/t7dxVcBwoUQ?si=0xfb0q4c_0-QW2aN

Leave a Reply

Your email address will not be published. Required fields are marked *