India News Politics

കേന്ദ്ര സായുധ പോലീസ് സേന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനൊരുങ്ങി അമിത് ഷാ

കേന്ദ്ര സായുധ പോലീസ് സേനയുമായി സംബന്ധിക്കുന്ന പുതിയ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. സിഎപിഎഫുകളിലെ ഉദ്യോഗസ്ഥരുടെ നിയമനം, ഡെപ്യൂട്ടേഷന്‍, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകോപിപ്പിക്കുകയും ലളിതമാക്കുകയും ചെയ്യുക എന്നതാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സശസ്ത്ര സീമ ബല്‍ എന്നീ സേനകളാണ് കേന്ദ്ര സായുധ പോലീസ് സേന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ.

നിലവില്‍ ഓരോ സേനക്കും അവരവരുടേതായ നിയമങ്ങളാണുള്ളത്. ഈ നിയമങ്ങള്‍ പ്രകാരം സേവന നിയമങ്ങളും നിയമന പ്രക്രിയകളും പ്രത്യേകതരത്തിലാണ് കൈകാര്യം ചെയ്യുന്നത്. പുതിയ ബില്‍ വരുന്നതോടെ എല്ലാ സേനകളിലും ഒരേ ഭരണ സാഹചര്യം കൊണ്ടുവരും. നിയമങ്ങളും നിയമനങ്ങളും ഏകീകരിക്കാനാണ് പുതിയ ബില്‍ കൊണ്ട് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *