കേന്ദ്ര സായുധ പോലീസ് സേനയുമായി സംബന്ധിക്കുന്ന പുതിയ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. സിഎപിഎഫുകളിലെ ഉദ്യോഗസ്ഥരുടെ നിയമനം, ഡെപ്യൂട്ടേഷന്‍, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകോപിപ്പിക്കുകയും ലളിതമാക്കുകയും ചെയ്യുക എന്നതാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സശസ്ത്ര സീമ ബല്‍ എന്നീ സേനകളാണ് കേന്ദ്ര സായുധ പോലീസ് സേന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ. നിലവില്‍ ഓരോ സേനക്കും അവരവരുടേതായ നിയമങ്ങളാണുള്ളത്. Read More…


